1. Home
  2. Author Blogs

Author: knanayapathram

knanayapathram

കോവിഡ് പ്രതിരോധം – ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്ററിന്റെ സേവനം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യ കാരിത്താസ് ജര്‍മ്മനിയുടെ സഹകരണത്തോടെ ലഭ്യമാക്കിയ

Read More
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വി. പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വി. പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്തിസാന്ദ്രമായി. നവ വൈദികനും, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ അസിസ്റ്റൻറ് വികാരിയുമായ റെവ. ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ സഹകാർമ്മികത്വത്തിലുമാണ് തിരുകർമ്മങ്ങൾ നടന്നത്. ബഹു. മുത്തോലത്തച്ചന്റെ കാർമികത്വത്തിലുള്ള ലദീഞ്ഞൊടെ തിരുനാളിന് ആരംഭം കുറിച്ചു.  റെവ. ഫാ. ജോസഫ് തച്ചാറ തന്റെ തിരുനാൾ സന്ദേശത്തിൽ, ഇറ്റലിയിലെ ചെറുപട്ടണത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍ പത്തു മക്കളില്‍ മൂത്തവനായി ജനിച്ച മാർപാപ്പ “എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക” എന്നതാണ് തന്റെ പ്രഥമ ലക്ഷ്യം എന്നും, ദരിദ്രനായി ജനിച്ച് ദരിദ്രനായി ജീവിച്ച് ദാരിദ്രത്തിന്റെ സുവിശേഷം ലോകത്തെ അറിയിക്കുകയും ചെയ്ത പാപ്പയായിരുന്നെന്നും, ക്നാനായ സമുദായത്തിന്റെ വളർച്ചക്ക് ഏറെ പ്രചോദനമായ ക്നാനായ വികാരിയത്ത് സ്ഥാപിക്കുകയും ചെയ്ത പാപ്പ കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ സ്വർഗ്ഗീയ മധ്യസ്ഥനാണെന്നും ഉദ്‌ബോധിപ്പിച്ചു.  ഇറ്റലിയിലെ ഏറ്റവും ദാരുണമായ ഭൂകമ്പത്തിനുശേഷം റോമിന്റെ വാതിലുകൾ ശുശ്രുഷകൾക്കായി തുറന്ന് സഹായ സഹകരണങ്ങൾ നൽകിയ പാപ്പ സേവനത്തിന്റെ മാതൃക ലോകത്തിന് കാണിച്ച് കൊടുത്തുവെന്നും ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ പത്താം പീയൂസ് പാപ്പ മാക്കിൽ പിതാവിന് കൊടുത്ത തന്റെ പട്ടം മൂടി തൊപ്പി, കുന്നശ്ശേരി പിതാവ് അത് മുറിച്ച് ഒരു ഭാഗം ഷിക്കാഗോ ക്നാനായ റീജിയണിന് നൽകിയെന്നും, ആ തൊപ്പിയിലെ ഒരംശമാണ് നമ്മുടെ തിരുശേഷിപ്പിലുള്ളതെന്നും പാപ്പയെ സ്നേഹിക്കുകയും, ക്നാനായക്കാരോടുള്ള പ്രത്യേക സ്നേഹത്താൽ പാപ്പായുടെ തിരുനാളിന്  പ്രസുദേന്ദിമാരാകുകയും ചെയ്ത ജൈമോൻ & ഷൈനി നന്ദികാട്ട് കുടുംബാംഗങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകിയത്.

Read More
ലെസ്റ്ററില്‍ (യൂ.കെ.) നിര്യാതയായ കിടങ്ങൂര്‍ കുമ്പുക്കല്‍ മറിയാമ്മ കുരുവിള (87) യുടെ മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ കൂടല്ലൂർ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. Live Telecasting Available

ലെസ്റ്ററില്‍ (യൂ.കെ.) നിര്യാതയായ കിടങ്ങൂര്‍ കുമ്പുക്കല്‍ മറിയാമ്മ കുരുവിള (87) യുടെ മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ കൂടല്ലൂർ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. Live Telecasting Available

കിടങ്ങൂർ: കുമ്പുക്കൽ പരേതനായ  കെ എം കുരുവിളയുടെ  ഭാര്യ യൂ കെ യിലെ ലെസ്റ്ററിൽ നിര്യാതയായ  മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന  ശുശ്രുഷ (wake service)26/08/21 വ്യാഴാഴ്ച രാവിലെ  പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദർ  ഓഫ് ഗോഡ് ദേവാലയത്തിൽ  നടത്തപ്പെട്ടു. ദിവ്യബലിക്കും ശുശ്രുഷകൾക്കും ഗ്രേറ്റ് ബ്രിട്ടൻ  സീറോ

Read More
രാജു പറപ്പള്ളിൽ  റസിഡന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി

രാജു പറപ്പള്ളിൽ റസിഡന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി

ന്യൂ ഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ ഏരിയായിലെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി രാജു പറപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ജാതി മത ഭാഷയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ ഏരിയയിൽ നിന്നും വാശിയേറിയ മത്സരത്തിനൊടുവിലാണ് ജനറൽ  സെക്രട്ടറിയായി രാജു പറപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടത്.ഗാസിയാബാദിലെ സെന്റ് ജോസഫ് സ്കൂളിലെ

Read More
S .H .മിഷൻ  ഫാമിലി പിക്‌നിക്കും ഓണാഘോഷവും സംഘടിപ്പിച്ചു

S .H .മിഷൻ ഫാമിലി പിക്‌നിക്കും ഓണാഘോഷവും സംഘടിപ്പിച്ചു

ലണ്ടൻ ,കാനഡ -സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് മിഷൻറെ ആഭിമുഖ്യത്തിൽ, ഡെൻഫീൽഡ് പാർക്കിൽ വച്ച് ആഗസ്റ്റ് 21 -ന് ഫാമിലി പിക്നിക്കും ,ഓണാഘോഷവും നടത്തി .ഓണത്തിൻറെ ഓർമ്മയുണർത്തുന്ന അത്തപ്പൂക്കളത്തോടെ പിക്നിക് ആരംഭിച്ചു .വളരെ നാളുകളായി നീണ്ടുനിന്ന കോവിഡ് 19 ലോക്ക് ഡൗണിന് അല്പം ഇളവുവന്ന സാഹചര്യത്തിലാണ് മിഷനിലെ അംഗങ്ങൾക്ക്

Read More
തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു

തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു

കോട്ടയം:  ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 25 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കിറ്റുകളും

Read More
മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ

Read More
അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന

Read More
നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

ചിക്കാഗോ : ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ ചിക്കാഗോയുടെ നോര്‍ത്ത് സബര്‍ബില്‍ ഉള്ള ഷാംബര്‍ഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടക്കും. പുരുഷവിഭാഗം ബാസ്‌ക്കറ്റ്‌ബോള്‍, പുരുഷ-വനിതാവിഭാഗം വോളിബോള്‍ എന്നിവയാണ് നിലവില്‍ ടൂര്‍ണ്ണമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read More
KCAC- ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

KCAC- ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

ക്നാനായ കാത്തലിക് അസ്സോസിയേഷൻ ഓഫ് കാനഡയുടെ (KCAC ) ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ആഗസ്റ്റ് 7, 2021 മിസ്സിസ്സാഗ Meadowvale conservation park ൽ വച്ച് ഫാമിലി പിക്‌നിക് നടത്തി. ചിക്കാഗോയിൽ നിന്നുള്ള മുൻ KCCNA Vice President ശ്രീ സണ്ണി മുണ്ടപ്ലാക്കിൽ മെഗാ സ്പോൺസർ ആയിരുന്നു.കോവിഡിന്റെ നിയന്ത്രണമുണ്ടായിട്ടും അംഗങ്ങളുടെ

Read More