കോട്ടയം: കയറി കിടക്കുവാന്‍ സ്വന്തമായി ഒരു വീടെന്ന രണ്ട് നിര്‍ദ്ധന കുടുംബങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥമാക്കിയിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സൈമണ്‍ കോട്ടൂര്‍ യു.എസ്.എയും. സണ്‍ഷൈന്‍ ഹോം എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ അകലക്കുന്നം വില്ലേജിലെ കരിമ്പാനി ഭാഗത്തുള്ള പതിയ്ക്കല്‍ തോമസ് ചാക്കോയ്ക്കും മറ്റക്കര ഭാഗത്തുള്ള കിളിയന്‍കുന്നേല്‍ രാജേഷ് കെ.കെയ്ക്കുമാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. കോട്ടയം അതിരൂപതയിലെ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെയും പങ്കാളിത്വത്തോടെയാണ് തോമസ് ചാക്കോയ്ക്ക് വീട് ലഭ്യമാക്കിയത്. രണ്ട് മുറിയും ഹാളും സിറ്റൗട്ടും അടുക്കളയും ബാത്ത്റൂമും അടങ്ങുന്ന അറുനൂറ്റിമുപ്പത് സ്‌ക്വയര്‍ ഫീറ്റിന്റെ വീടുകളാാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ലഭ്യമാക്കിയത്. എട്ട് ലക്ഷം രൂപ മുതല്‍ മുടക്കുള്ള വീട് ഗുണഭോക്തൃ വിഹിതത്തോടു കൂടിയാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. വീടുകളുടെ തക്കോല്‍ ദാനം കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികാനായ റവ. ഡോ. തോമസ് കോട്ടൂര്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖല കോര്‍ഡിനേറ്റര്‍ ബിജി ജോസ്, ഷിന്‍സ് പി. ലൂക്കോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭവന നിര്‍മ്മാണ പദ്ധതി ഇംപ്ലിമെന്റേഷന്‍ കണ്‍സല്‍ട്ടന്റ് ചെറിയാന്‍ വര്‍ഗ്ഗീസ്, കോണ്‍ട്രാക്ടര്‍ ജോയി കുഞ്ഞപ്പന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി ഇതിനോടകം മൂന്ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂടുതല്‍ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് കെ.എസ്.എസ്.എസ്.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063