മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂര്‍:-  മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അലക്‌സ് നഗര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വച്ച് ലോക മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. ആഘോഷത്തി ന്റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ സെമിനാറില്‍ ശ്രീകണ്ഠാപുരം സബ്ഇന്‍സ്‌പെക്ടര്‍ ശ്രീ സുബീഷ്ക്ലാസ് നയിച്ചു. മനുഷ്യാവകാശം ഏറ്റവും കൂടുതല്‍ നിഷേധിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും, എല്ലാ മനുഷ്യരെയും ബഹുമാനിക്കുവാനും, എല്ലാവര്‍ക്കും ജീവിക്കുവാനുള്ള അവകാശത്തെ നാം നിഷേധിക്കരുതെന്നും, സാര്‍ ക്ലാസില്‍ പറയുകയുണ്ടായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ശ്രീകണ്ഠാപുരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ത്രേസ്യാമ്മ അറയ്ക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അലക്‌സ് നഗര്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ കുര്യന്‍ ചൂഴികുന്നേല്‍ അധ്യക്ഷതവഹിച്ചു സംസാരിച്ചു. ശ്രീകണ്ഠാപുരം സബ്ഇന്‍സ്‌പെക്ടര്‍ ശ്രീ സുബീഷ് , അലക്‌സ് നഗര്‍ കാരിത്താസ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ എ. യു മേരി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ട കല്ലുങ്കല്‍ സ്വാഗത പ്രസംഗം നടത്തി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട വികാരി കുര്യന്‍ ചൂഴികുന്നേല്‍ അച്ചന്‍ കേക്ക് മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തു. മാസ്സ് പ്രോഗ്രാം മാനേജര്‍ ശ്രീ അബ്രാഹം ഉള്ളടപ്പുള്ളില്‍ നന്ദി പറഞ്ഞു. കോഡിനേറ്റര്‍ ശ്രീമതി റെനി സിബി നേതൃത്വം നല്‍കി. അലക്‌സ് നഗര്‍, മൈക്കിള്‍ ഗിരി എന്നീ യൂണിറ്റുകളിലെ നൂറു വനിതകള്‍ പങ്കെടുത്തു.

Facebook Comments

Read Previous

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസും ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷനും

Read Next

25-ാമത്‌ സെലിന്‍ കെ.ജോസഫ് മെമ്മോറിയല്‍ ഇന്റര്‍കോളേജിയേറ്റ് ഫിസിക്‌സ്‌ ക്വിസ്: കെ. ജി. കോളേജ്, പാമ്പാടിവിജയികള്‍