ഡീക്കൻ ജോസഫ് (ജെഫിൻ) ഒഴുങ്ങാലിൽ പൗരോഹിത്യ ശൂശ്രൂഷയിലേക്ക് . Live Telecasting Available

കണ്ണങ്കര: ഒഴുങ്ങാലിൽ ഡീക്കൻ ജോസഫ് (ജെഫിൻ) ഒഴുങ്ങാലിൽ പൗരോഹിത്യ ശൂശ്രൂഷയിലേക്ക്. കണ്ണങ്കര സെൻ്റ് സേവ്യേഴ്സ് ക്‌നാനായ കാത്തലിക് പള്ളി ഇടവകാംഗം  ഒഴുങ്ങാലിൽ കുര്യാക്കോസ്-ട്രീസ ദമ്പതികളുടെ മകനാണ്. ചേർത്തല സെന്റ് സെബാസ്റ്റിയൻസ് പബ്ലിക് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2010-ൽ കോട്ടയം അതിരൂപത മൈനർ സെമിനാരിയിൽ ചേർന്നു. പ്ലസ് ടു പഠനത്തിനുശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നും ബിരുദം നേടി. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമി നാരിയിൽനിന്നും തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. 2021 ഡിസംബർ 30-ന് രാവിലെ 9.30-ന് കണ്ണങ്കര സെന്റ് സേവ്യേഴ്സ് ദൈവാലയത്തിൽ വച്ച് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മത്രൈാപ്പോലീ ത്തായുടെ കൈവയ്പുവഴി ശുശ്രൂഷാ പൌരോഹിത്യം സ്വീക രിക്കുന്നതും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുന്നതുമാണ്.

Facebook Comments

Read Previous

ഡീക്കൻ ജോസഫ് (ജിസ്‌മോൻ) മഠത്തിൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക് Live telecasting available

Read Next

ഡീക്കൻ ജിൽസൺ എറികാട്ട് എസ്.ഡി.ബി പൗരോഹിത്യ ശുശ്രൂഷയിലേക്ക് . Live Telecasting Available