സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ കടുത്തുരുത്തി എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി

കടുത്തുരുത്തി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. ആദിത്യ ലാല്‍, അക്ഷയ അനില്‍കുമാര്‍, ഫെലിക്‌സ് വര്‍ഗീസ്, ജൂവല്‍ സ്റ്റീഫന്‍, ജോസഫ് സണ്ണി, സഞ്ജന ടോം എന്നിവര്‍ എല്ലാ വിഷയത്തിനും എവണ്‍ ഗ്രേഡ് നേടി. 97.6 ശതമാനം മാര്‍ക്ക് നേടി ആദിത്യ ലാല്‍ സ്‌കൂള്‍ ടോപ്പറായി. 50 പേര്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയികളായി. ആകെ 80 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 76 കുട്ടികള്‍ ഡിസ്റ്റിംഗ്ഷനോടെയും 4 കുട്ടികള്‍ ഫസ്റ്റ് ക്ലാസോടെയും പാസായി. പ്രിയോര്‍ ഫാ. ബിജു താഴത്തുചെരുവില്‍ ഒ.എസ്.ബി., സ്‌കൂള്‍ മാനേജര്‍ ഫാ. ടോമി തേര്‍വാലക്കട്ടയില്‍ ഒ.എസ്.ബി., പ്രിന്‍സിപ്പല്‍ ഫാ. ജോബി പന്നൂറയില്‍ ഒ.എസ്.ബി, പി.ടി.എ പ്രസിഡന്റ് സന്തോഷ് ജേക്കബ് എന്നിവര്‍ വിജയികളെ അനുമോദിച്ചു.

Facebook Comments

Read Previous

‘Laptop for All’ -2021 പദ്ധതിയുമായി പി കെ എം കോളേജ് .

Read Next

ക്നായിത്തൊമ്മൻ പ്രതിമയ്ക്ക് കെറ്ററിംഗിൽ ഉജ്വല വരവേൽപ്പ്