മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
ഒരു ജനത ഒരൊറ്റ ജനത ക്നാനായ ജനത- ഏഴു ഭൂഗണ്ഡങ്ങളിൽ എവിടെയാണെങ്കിലും, കടലുകൾ ഏഴു കടന്നാലും, രക്തബന്ധത്തിൽ ഒരുമിയ്ക്കപ്പെട്ടവർ-ദൈവം തെരെഞ്ഞെടുത്ത ജനം, ഒത്തൊരുമയുടെ ഏഴ് നിറങ്ങളായി പ്രവാസലോകത്ത് തിളങ്ങി നിൽക്കുന്ന ജനം- ഒത്തൊരുമിയ്ക്കുന്ന മഹാ കൺവൻഷന് ഇനി 50 ദിവസങ്ങൾ. സ്വന്ത ജനത്തോടുള്ള സ്‌നേഹത്തിൻ്റെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നവർ എല്ലാ തിരക്കുകളും ഒഴിവാക്കി ഒഴുകിയെത്താൻ ഇനി 50 ദിവസങ്ങൾ.
വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് കൺവൻഷൻ കൺവീനറായി UKKCA പ്രസിഡൻ്റും നോട്ടിംഗ്‌ഹാം യൂണിറ്റ് അംഗവുമായ മാത്തുക്കുട്ടി ആനകുത്തിയ്‌ക്കലിൻ്റെ നേതൃത്വത്തിലാണ് കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. UKKCA ജനറൽ സെക്രട്ടറിയും ലിവർപൂൾ യൂണിറ്റ് അംഗവുമായ ജോബി നാരകത്തിനാം കുന്നേൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൻ്റെ അമരക്കാരനായി പ്രവർത്തിയ്ക്കും. UKKCA ട്രഷററും സ്‌റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റ് അംഗവുമായ അബ്രഹാം ഫെലിക്സ് രജിസ്ട്രേഷൻ കമ്മറ്റിയുടെ ചുമതല വഹിയ്ക്കും. കൺവൻഷനിലെത്തുന്ന ആയിരങ്ങൾക്ക് അപൂർവ്വ കലാവിരുന്നൊരുക്കുന്ന കൾച്ചറൽ കമ്മറ്റിയുടെയും സ്വാഗതനൃത്തത്തിൻ്റെയും ചുമതല UKKCA വൈസ് പ്രസിഡൻ്റും ഹംബർസൈഡ് യൂണിറ്റ് അംഗവുമായ ലീനുമോൾ ചാക്കോയ്ക്കാണ്. കൺവൻഷനിൽ പങ്കെടുക്കുന്നവരെയും വിശിഷ്‌ടാതിഥികളെയും സ്വീകരിയ്ക്കുന്ന റിസപ്ഷൻ കമ്മറ്റിയുടെ ചുമതല UKKCA അഡ്വൈസറും മുൻ പ്രസിഡൻ്റുമായ വിഗൺ യൂണിറ്റ് അംഗം സിബി കണ്ടത്തിലിനാണ്. UKKCA മുൻ ജനറൽ സെക്രട്ടറിയും നിലവിലെ അഡ്വൈസറുമായ നോട്ടിംഗ്ഹാം യൂണിറ്റ് അംഗം സിറിൾ പനംകാല ക്ക് പബ്ലിസിറ്റി ആൻഡ് മീഡിയയുടെ ചുമതലയാണ്. മുഴുവൻ യൂണിറ്റുകളും അണിനിരക്കുന്ന റാലി ഭംഗിയായി നടത്തുന്ന ഉത്തരവാദിത്വം UKKCA ജോയൻ്റ് സെക്രട്ടറിയും പ്രസ്‌റ്റൺ യൂണിറ്റ് അംഗവുമായ അനൂപ് അലക്സ് ഏറ്റെടുക്കുന്നു. ആതിഥേയ യൂണിറ്റായ കൊവൻട്രി ആൻഡ് വാർവിക്ക്ഷയർ യൂണിറ്റിൽ നിന്നുമുള്ള ജോയൻ്റ് ട്രഷറർ മോൻസി തോമസിന് ദിവ്യബലിയുടെയും ഭക്ഷണത്തിൻ്റെയും ചുമതലയാണുള്ളത്.
നിലവിലെ സെൻട്രൽ കമ്മറ്റിയുടെ ആദ്യ കൺവൻഷനെന്നതും,
UKKCA രജത ജൂബിലി ആഘോഷങ്ങളുടെ ഉത്‌ഘാടനമെന്നതും ഈ കൺവൻഷൻ്റെ പ്രത്യേകതകളാവുമ്പോൾ കട്ട സപ്പോർട്ടുമായി നാഷണൽ കൗൺസിൽ ഒന്നടങ്കം സെൻട്രൽ കമ്മറ്റിയ്ക്കൊപ്പം നിൽക്കുന്നത് വീണ്ടുമൊരു വിജയഗാഥയുടെ നാന്ദികുറിയ്ക്കലായി കരുതാം