കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സ്‌കൂള്‍ ബസ് ലഭ്യമാക്കി കോട്ടയം അതിരൂപത

കോട്ടയം:  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി വാഹന സൗകര്യം ഒരുക്കി സാമൂഹ്യ പ്രതിബദ്ധതയുടെ മാതൃകയാവുകയാണ് കോട്ടയം അതിരൂപത. അതിരൂപതയുടെ നേതൃത്വത്തില്‍ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററിന്റെ ഏകോപനത്തില്‍ ജര്‍മ്മനിയിലുള്ള പാഡര്‍ബോണ്‍ രൂപതയുടെ സഹകരണത്തോടെയാണ് കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സ്‌കൂള്‍ ബസ് ലഭ്യമാക്കിയത്. ടാറ്റാ കമ്പനിയുടെ 26 സീറ്റുകളുള്ള സ്‌കൂള്‍ ബസ് ആണ് അതിരൂപത സ്‌കൂളിന് കൈമാറിയത്. സ്‌കൂള്‍ ബസിന്റെ വെഞ്ചരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നെടുങ്ങാട്ട്, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, ഫാ. ജിബിന്‍ മണലോടിയില്‍, സിസ്റ്റര്‍ ഷീബ എസ്.വി.എം, സിസ്റ്റര്‍ ആന്‍സിലിന്‍ എസ്.വി.എം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Facebook Comments

Read Previous

ക്നാനായ തരംഗമായി ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക്

Read Next

ഫിലാഡെൽഫിയ ക്നാനായ മിഷൻ പ്രധാന തിരുനാൾ 26,27തിയതികളിൽ