ഹരിതം കൃഷി പ്രോത്സാഹന പദ്ധതി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

കോട്ടയം: കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹരിതം കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍  ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഇടയ്ക്കാട്ട്, കടുത്തുരുത്തി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കര്‍ഷകര്‍ക്കാണ് ഹരിതം പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കിയത്.

Facebook Comments

Read Previous

ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Read Next

കുമരകം: ചെറുശ്ശേരിയില്‍ ജെസ്സി ജയിംസ് (62) നിര്യാതയായി