കടുത്തുരുത്തി: മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ചിങ്ങവനം പന്നിമറ്റം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തു നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ജെസ്വിനും സുഹൃത്തും. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജെസ്വിനെയും സുഹൃത്തിനെയും ഇതുവഴി എത്തിയ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ബൈക്കിലുണ്ടായിരുന്ന പാക്കിൽ സ്വദേശിയായ പുത്തൻപറമ്പിൽ അജിത്ത് പി.രാജേന്ദ്രന് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ജെസ്വിന്റെ പിതാവ് പതിമൂന്ന് വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. ഇതേ തുടർന്ന് അച്ഛന്റെ ജോലി ലഭിച്ച ജെസ്വിന്‍ നിലവിൽ ഇറിഗേഷൻ വകുപ്പിൽ ക്ലർക്കാണ്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ് പനച്ചിക്കാട് കുഴിമറ്റം കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം അനില. സഹോദരങ്ങള്‍ ജോയല്‍ ജോസ്, ജേക്കബ് ജോസ്.
മൃതസംസ്കാര ശുശ്രൂഷകള്‍ 19.09.2022 തിങ്കളാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ (വലിയപള്ളി).