കെ.സി.വൈ.എൽ യുവജന അവബോധം- 2023 പരിശീലന പരിപാടിക്ക് തുടക്കമായി

കോട്ടയം അതിരൂപതയിൽ 10,11,12 ക്ലാസുകളിൽ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികൾക്ക് വേണ്ടി കാറ്റിക്കിസം കമ്മീഷൻ നൽകിയിട്ടുള്ള വിഷയങ്ങളും, ആനുകാലിക വിഷയങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള യുവജന അവബോധം- 2023 ക്ലാസ്സ് ഞീഴൂർ ഉണ്ണിമിശിഹാ വിശ്വാസ പരിശീലന കേന്ദ്രത്തിൽ വച്ച് 05/02/2023 – ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു.കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിലുള്ള വുമൺ സെല്ലിന്റെയും, യൂത്ത് കമ്മീഷന്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ക്ലാസ്സിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളും, ആൺകുട്ടികളിലെ നേതൃത്വ വാസന ഉണർത്തുന്ന ക്ലാസ്കളും, ഇതിന് സഹായകരമായ Activity കളും ഉൾപ്പെടുത്തി കൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കെ.സി വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട് യുവജന അവബോധം-2023 ന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

ശ്രീ.ലിബിൻ ജോസ് പാറയിൽ, അഡ്വ.നവ്യ മരിയ പഴുമാലിൽ, ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ഷാരൂ സോജൻ കൊല്ലറേട്ട്, ജെറിൻ ജോയി പാറാണിയിൽ, ജെയ്സ് എം.ജോസ് മുകളേൽ, സി.ലേഖ SJC തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലാസ് നടത്തപ്പെട്ടു. ഞീഴൂർ യൂണിറ്റ് ചാപ്ലയിൻ റവ. ഫാ. സജി മെത്താനത്ത് ഈ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. യൂത്ത് കമ്മീഷൻ അംഗം റ്റോജി കണ്ണികുളം, ഞീഴുർ സൺഡേസ്കൂൾ വിശ്വാസ പരിശീലകർ തുടങ്ങിയവർ ഈ പ്രോഗ്രാമിൽ സംബന്ധിച്ചു. കുട്ടികൾ ആവേശത്തോടെ സ്വീകരിച്ച യുവജന അവബോധം-2023 ഇനി തുടർച്ചയായി മറ്റ് ഇടവകകളിലും നടത്തുന്നതാണ്.

Facebook Comments

Read Previous

മാതാപിതാക്കൾക്ക് അനുഗ്രഹീത രാവ് ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

Read Next

പടമുഖം കെ.സി.വൈ.എല്‍ സ്വപ്നവീട് പദ്ധതിക്ക് തുടക്കമായി