റെഡ്ബ്രിഡ്ജിൽ വെച്ചുനടന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ടൂർണമെന്റിൽ ഡബിൾസിലും മിക്സഡ് ഡബിൾസിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി . സ്റ്റീവനേജിൽ താമസിക്കുന്ന ജെഫ് അനി ജോസഫ്. സ്ലോവേനിയയിൽ വച്ച് സെപ്‌റ്റംബർ മാസം നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ അണ്ടർ 15 age കാറ്റഗറിയിൽ ഡബിൾസിൽ മൂന്നാം സ്ഥാനം ജെഫ് നേടിയിരുന്നു.
കഴിഞ്ഞ വർഷം നടന്ന ukkca ബാഡ്‌മിന്റൺ ടൂർണമെന്റിൽ ബോയ്സ് സിംഗിൾസിലും മിക്സഡ് ഡബിൾസിലും ഒന്നാം സ്ഥാനം നേടി ടൂണമെന്റിന്റെ താരമായി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു ഈ മിടുക്കൻ
ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമായ അനി ജോസഫ് , ജീന അനി ദമ്പതികളുടെ പുത്രനാണ് ജെഫ് . ജെഫിനു ക്നാനായ പത്രത്തിന്റെ അഭിനന്ദനങ്ങൾ


Facebook Comments