‘റിജോയ്സ്’ മിഷൻ ലീഗ് സമ്മർക്യാമ്പിന് ചിക്കാഗോയിൽ തുടക്കമായി.

ചിക്കാഗോ:ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ തലത്തിൽ “റിജോയ്‌സ്‌ 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ നേതൃത്വത്തിൽ തുടക്കമായി.രാവിലെ 10 am മുതൽ വൈകിട്ട് 4 pm വരെ നടത്തപ്പെടുന്ന ക്യാമ്പ് ക്നാനായ റീജിയൻ വികാരി ജനറാളും സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 9, 10, 11 തിയതികളിൽ ചിക്കാഗോ  സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വിവിധ ഇടവകളിൽ നിന്നും മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കുന്നു.റിജോയ്സ്’സമ്മർ ക്യാമ്പിൽ വിജ്ഞാനവും ഉല്ലാസവും ഒത്തുചേർന്ന വിവിധ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.
Facebook Comments

Read Previous

മാഞ്ചസ്റ്റർ: കല്ലിടാന്തിയില്‍ ജോൺ പോൾ (9) നിര്യാതനായി

Read Next

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു