കടുത്തുരുത്തി: സെന്റ്.മൈക്കിൾസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിൻസി എലിസബത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി സബ് ഇൻസ്പെക്ടർ ശ്രീ. വിപിൻ ചന്ദ്രൻ നിർവഹിച്ചു.തുടർന്ന് കടുത്തുരുത്തി യിലൂടെ നടന്ന പരിസ്ഥിതി ദിന സന്ദേശ റാലി എസ് ഐ വിപിൻ ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ഭൂമി നമ്മുടേതാണ് എന്ന് ചിന്തിക്കുന്നതിൽ ഉപരിയായി നമ്മൾ ഭൂമിയുടേതാണ് എന്ന അവബോധം നമുക്ക് ഉണ്ടായിരിക്കണമെന്ന് ശ്രീ. വിപിൻ ചന്ദ്രൻ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.മനുഷ്യനെ സ്നേഹിക്കുന്നത് പോലെ തന്നെ പരിസ്ഥിതിയെ സ്നേഹിക്കാനും, പരിസ്ഥിതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനം മാതൃകാപരം ആണെന്ന് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ ശ്രീമതി. ജിൻസി എലിസബത്ത് അറിയിച്ചു.സ്കൂൾ പ്രിൻസിപ്പൽ സീമാ സൈമൺ, ഹെഡ്മാസ്റ്റർ ക്രിസ്റ്റിൻ pc, ശ്രീ. എബി കുന്നശ്ശേരി, ശ്രീ റോജി മോൻ വി, എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ടോം പി ജോൺ, ജിനോ തോമസ്, ബിൻസി മോൾ ജോസഫ്, ജോർജ്, ജോമി നിധീഷ, വിദ്യാർഥി പ്രതിനിധികളായ ലയ, ആദിത്യൻ, എബി, ശ്രേയ, അഭിനവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.