ചിക്കാഗോ സെ.മേരീസ് ഇടവകയിൽ “കർഷകശ്രീ”ജേതാക്കളെ തെരഞ്ഞെടുത്തു.

ചിക്കാഗോ സെൻമേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ “കർഷകശ്രീ” അവാർഡിനുള്ള വിജയികളെ തെരഞ്ഞെടുത്തു.
കാർഷിക വിളകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭവന പരിസരങ്ങളിൽ നട്ടുവളർത്തിയ കാർഷിക ഉത്പന്നങ്ങൾ നേരിട്ട് കണ്ടു വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. ജന്മനാടിന്റെ കാർഷിക പൈതൃകം നെഞ്ചിലേറ്റിയ നിരവതി കുടുംബങ്ങളാണ് ഈ വർഷം കർഷകശ്രീ അവാർഡിനായി മത്സരരംഗത്ത് വന്നത്. മത്സരാർത്ഥികളുടെ ഭവന പരിസരത്തു നട്ടുവളർത്തിയ കാർഷികവിളകൾ ഒന്നിനൊന്ന് മെച്ചപ്പെട്ട നിലവാരം പുലർത്തുന്നതായിരുന്നുയെന്ന് വിധികർത്താക്കൾ വിലയിരുത്തി .ഏറ്റവും കൂടുതൽ കാർഷികവിളകൾ ഇറക്കി ഭവന പരിസരത്തെ നല്ലൊരു പച്ചക്കറിത്തോട്ടം ആക്കി മാറ്റിയ സജി & ബിനു ഇടക്കര ഒന്നാം സമ്മാനത്തിന് അർഹരായി. റ്റാജീ & അനിത പാറേട്ട് രണ്ടാം സ്ഥാനത്തിന് അർഹരായി. ഫിലിപ്പ് & എൽസമ്മ നെടുന്തുരുത്തിയിൽ മൂന്നാം സ്ഥാനത്തിന് അർഹരായി. സെപ്റ്റംബർ 4ാം തിയതി ഞായറാഴ്ച വിജയികളെ ആദരിക്കുകയും ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. ഇടവക വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ലിജോ കൊച്ചുപറമ്പിലും ഇടവക കൈക്കാരന്മാരും വിജയികളെയും ഈ സംരംഭത്തിൽ പങ്കാളികളായവരേയും, വിധി നിർണയത്തിന് സഹായിച്ച വരെയും അഭിനന്ദനങ്ങൾ അറിയിച്ചു.
സ്റ്റീഫൻ ചൊള്ളംമ്പേൽ (പി ആർ ഒ)

Facebook Comments

Read Previous

ഞീഴൂര്‍ കാട്ടിപ്ലാക്കില്‍ (കളത്തിക്കോട്ടില്‍) ജോണ്‍ (കുട്ടി, 78) നിര്യാതനായി. Live funeral telecasting available

Read Next

കെ.എസ്.എസ്.എസ് – ചൈതന്യ ഓണാഘോഷം സംഘടിപ്പിച്ചു