CBCI ദേശീയ അവാര്‍ഡ് ജേതാവ് റവ.ഡോ.ജോസുകുട്ടി മഠത്തിപ്പറമ്പിലിനെ ബാംഗ്ലൂർ ക്നാനായ സമൂഹം ആദരിച്ചു

ബാംഗ്ലൂർ : കാത്തലിക്ക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡിന് അർഹനായ റവ.ഡോ ജോസുകുട്ടി മഠത്തിപ്പറമ്പില്‍ (പാറേമ്യാലില്‍)നെ ബാംഗ്ലൂർ സെയിന്റ് എഫ്രേം സെന്റെറിന്റെ( മാർ.മാകീൽ ഗുരുകുലം) നേതൃത്വത്തിൽ ആദരിച്ചു. ഫാ.ജിൻസ് നെല്ലിക്കാട്ടിൽ, സൈമൺ കല്ലിടുക്കിൽ, ബിജു മുപ്രാപ്പള്ളിൽ എന്നിവർ ചേർന്നാണ് ഇടവക സമൂഹത്തിനുവേണ്ടി അഛനെ ആദരിച്ചത്. സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാതൃകാപരമായ സേവനം ചെയ്തതിനാണ് CBCI അഛനെ ദേശീയഅവാർഡിനായ് തിരിഞ്ഞെടുത്തത്. സലേഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്‌കോ സഭയുടെ ഭാഗമായി അരുണാചല്‍ പ്രദേശ്, ആസ്സാം, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയായി സേവനം ചെയ്യുന്ന
ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ കല്ലറ പഴയപള്ളി ഇടവകാംഗമാണ്. ഫെബ്രുവരി 9 ന് ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ഭാരതത്തിലെ എല്ലാ കത്തോലിക്കാ ബിഷപ്പ്മാരുടെയും സാന്നിധ്യത്തിലാണ് അവാര്‍ഡ്ദാന ചടങ്ങ് നടത്തപ്പെടുക.

Facebook Comments

Read Previous

നീണ്ടൂർ എട്ടുപറയിൽ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ കെ.റ്റി. ജോസഫ് (ഏപ്പുകുട്ടി-73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കല്ലറ വടക്കേ തൈയ്യിൽ റ്റി.റ്റി. ജോസ‌ഫ് (ഉപ്പച്ചൻ – 91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE