ഫാ. മത്തായി വെട്ടുകല്ലേല്‍ അനുസ്മരണവും നാലാം ചരമവാര്‍ഷികവും നടത്തപ്പെട്ടു

കോട്ടയം അതിരൂപതയിലെ ഉഴവൂര്‍ ഇടവകാംഗമായിരുന്ന ഫാ. മത്തായി വെട്ടികല്ലേലിന്റെ അനുസ്മരണവും നാലാം ചരമ വാര്‍ഷികവും നടത്തപ്പെട്ടു. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് അനുസ്മരണവും ചരമ വാര്‍ഷികവും നടത്തപ്പെട്ടത്. റവ. ഡോ. തോമസ് കോട്ടൂര്‍ മന്ത്രാ പ്രാര്‍ത്ഥനകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. സൈമണ്‍ പഴുക്കായില്‍ ഫാ. മത്തായി വെട്ടുകല്ലേല്‍ അനുസ്മരണം നടത്തി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. സുനില്‍ പെരുമാനൂര്‍, റവ. ഡോ. മാത്യു മണക്കാട്ട്, റവ. ഫാ. മൈക്കിള്‍ നെടുംന്തുരുത്തിപുത്തന്‍പുരയില്‍, റവ. ഫാ. ജിബിന്‍ മണലോടിയില്‍, വെട്ടുകല്ലേല്‍ മത്തായി അച്ചന്റെ കുടുംബാംഗങ്ങള്‍, കെ.എസ്.എസ്.എസ് ചൈതന്യ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വെട്ടുകല്ലേല്‍ മത്തായി അച്ചന്റെ സാമ്പത്തിക സഹായത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ഫാ. മാത്തായി വെട്ടുകല്ലേല്‍ മെമ്മോറിയല്‍ കാരുണ്യദീപം വിദ്യാഭ്യാസ ചികിത്സാ സുസ്ഥിര സഹായ പദ്ധതിയുടെ ഭാഗമായി അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസ ധനസഹായം ലഭ്യമാക്കി വരുന്നുണ്ട്.

Facebook Comments

Read Previous

ഉഴവൂർ കുഴിപ്പിള്ളിൽ ചാക്കോ കുര്യൻ (81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മന്ത്രി റോജി എം. ജോണ്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു