മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
ലോകം മുഴുവനിലുമുള്ള ക്‌നാനാനായക്കാർക്കുമുമ്പിൽ UK യിലെ ക്നാനായക്കാർ അഭിമാനമാവുന്ന സുദിനത്തിന്,ഇരുപത്തിയഞ്ചാമത് വാർഷികാഘോഷക്കൾക്ക് ഉത്‌ഘാടനം കുറിയ്ക്കുന്ന നിമിഷങ്ങൾക്ക് ഇനി വെറും 30 ദിവസങ്ങൾ.കവൻട്രി ക്‌നാനായക്കരുത്തിൻ്റെ കടലാവുന്ന കൺവൻഷൻ്റെ വിജയത്തിനായുള്ള വിവിധ കമ്മറ്റികളുടെ ഊർജ്‌ജ്വസ്വലമായ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമ്പോഴും UK യിലെ ക് നാനായ മക്കളുടെ ആവേശവും 2026 July4 ലെ കൺവൻഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള കൺവൻഷനാകുമെന്നതിൻ്റെ സൂചനകളാണ് നൽകുന്നത്.
സ്വന്തജനത്തോടും സമുദായത്തോടും സംഘടനയോടുമുള്ള ക്നാനായമക്കളുടെ അളവില്ലാത്ത സ്‌നേഹത്തിൻ്റെ പ്രകടനമായി സ്‌റ്റോൺലേ പാർക്ക് മനുഷ്യസാഗരമാകുമ്പോൾ ഇതുപോലൊരു ജനം ഞങ്ങൾ മാത്രം എന്ന പ്രഖ്യാപനമാകും ഈ കൺവൻഷൻ. വില്യം ഷേക്‌സ്പിയറിൻ്റെ ജൻമദേശം ഒരുങ്ങുകയാണ് നടവിളികളും മാർത്തോമനും മുഴങ്ങാൻ- UKKCA യുടെ വിജയപതാക പാറിപ്പറക്കാൻ.
ന്യായാധിപൻമാരിലുടെ,പ്രവാചകൻമാരിലുടെ,രാജാക്കൻമാരിലുടെ കടന്നുവന്ന ദൈവജനം, അബ്രഹാമിൻ്റെ കാലം മുതൽ ജനതകളുമായി ഇടകലരാതെ വേറിട്ടു പാർക്കുന്ന ജനം, പുതിയ നാടിൻ്റെ പച്ചപ്പുതേടുമ്പോൾ പാടേ ത്യജിയ്ക്കുന്നതല്ല രക്തത്തിൽ അലിഞ്ഞുചേർന്ന ക്നാനായത്വം എന്ന് ഉറക്കെ വിളിച്ചോതി ഒരു മനസ്സോടെ ഒഴുകിയെത്തുന്നത് ഞങ്ങൾ ഒരുമയുടെ ജനമാണെന്ന് വിളിച്ചോതാൻ തന്നെ.
കൺവൻഷൻ വിജയത്തിനായി പ്രവർത്തിയ്ക്കുന്ന വിവിധ കമ്മറ്റികൾക്ക് ജോബി നാരകത്തിനാംകുന്നേൽ, അബ്രഹാം ഫെലിക്സ്, ലീനുമോൾ ചാക്കോ, സിബി കണ്ടത്തിൽ,സിറിൾ പനംകാല,അനൂപ് അലക്സ്,മോൻസി തോമസ് എന്നിവർ നേതൃത്വം നൽകുന്നു.