കോവിഡ് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മെയ്ഡ്സ്റ്റോൺ & ടൺബ്രിഡ്ജ് വെൽസ് യൂണിറ്റിലെ മുഴുവൻ കുടുംബാംഗങ്ങളും ഒത്തുചേർന്ന് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ വർണ്ണശബളമാക്കി
ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന നാടവിളികളാലും പുരാതന പാട്ടുകളുമായി കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഒത്തുചേർന്നതോടെ ആഘോഷങ്ങളുടെ ഒരു അവിസ്മരണീയ രാവാണ് യൂണിറ്റൊരുക്കിയത്.
യൂണിറ്റ് പ്രസിഡണ്ട് ബിജു ജോസഫ് ഇടമനയുടെയും സെക്രട്ടറി ജെയിംസ് എബ്രഹാം തൊട്ടുപുറത്ത് .ട്രഷറർ സിറിയക് അബ്രാഹം ചൊള്ളമ്പേലിന്റെയും നേതൃത്വത്തിൽ ക്രിസ്തുമസ് ഗാനങ്ങളും കലാപരിപാടികളും വിവിധ മത്സരങ്ങളും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും. അവിസ്മരണീയ നിമിഷങ്ങൾ ഓരോരുത്തരിലും സമ്മാനിച്ചു.
വൈകുന്നേരം 5 മണിക്ക് മാർത്തോമ്മൻ പ്രാത്ഥനാഗാനത്തോടെ ആരംഭിച്ച കൂട്ടായ്മ രാത്രി 10 മണിക്ക് സ്നേഹ വിരുന്നോടെ സമാപിച്ചു