ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച LIVE TELECASTING AVAILABLE

വടംവലി മത്സരം നമ്മള്‍ മലയാളികള്‍ക്ക് ഒരു വികാരമാണ്. ഒടുങ്ങാത്ത ആവേശവും.ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച രാവിലെ 10 ന്  മിസൗറീസ് സിറ്റിയിലെ ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയില്‍ നടക്കും. 8001 ഡോളറും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 6001 ഡോളറും ട്രോഫിയും, മൂന്നാം സ്ഥാനക്കാരന് 4001 ഡോളറും ട്രോഫിയും ലഭിക്കും വനിതകള്‍ക്കും പ്രത്യേകം മത്സരം ഉണ്ട്. ഒന്നാം സ്ഥാനക്കാര്‍ക്ക് 1001 ഡോളറും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 500 ഡോളറും ട്രോഫിയും ലഭിക്കും കഴിഞ്ഞ തവണ യു.എസ്.ല്‍ നടന്ന വാശിയേറിയ മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് കാനഡയാണ് ഒന്നാം സ്ഥാനം നേടിയത്. ഇത്തവണ ടീം ഗ്ലാഡിയേറ്റര്‍ കാനഡയില്‍ നിന്നും കപ്പടിക്കാനായി എത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ടഗ് ഓഫ് വാര്‍ മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്ന ഇരുടീമുകളും ഇത്തവണയും വടംവലി മത്സരത്തില്‍ തീപാറിക്കുന്ന പോരാട്ടം കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. ആവേശകരമായ മത്സരത്തിനൊപ്പം സ്റ്റീഫന്‍ ദേവസിയുടെ സംഗീത മാസ്മരികതയും നടി ദിവ്യ ഉണ്ണിയുടെ സ്‌പെഷ്യല്‍ നൃത്ത നൃത്യങ്ങളും ഒരുക്കിയിട്ടുണ്ട്. കനേഡിയന്‍ താളുകള്‍, കെ.പി മീഡിയ യു .എസ് .എ പരിപാടിയുടെ മീഡിയ പാര്‍ട്ണറാണ്.

Facebook Comments

Read Previous

നാടിനെ പച്ചപ്പണിയിക്കാൻ കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്.

Read Next

മിഷൻ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു