ന്യൂജേഴ്സി ഇടവക AD345 ത്രിദിന ക്യാമ്പിന് പ്രശംസാ പ്രവാഹം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട AD 345 ത്രിദിന ക്യാമ്പിന് ഏവരുടെയും അഭിനന്ദനാ പ്രവാഹം: വലിയ സ്നേഹ കൂട്ടായ്മയുടെ ഉണർത്തുപാട്ടായി ഇടവക ജനം മുഴുവനും ഒരുമിച്ച് വസിക്കുകയും ഒരുമിച്ച് ഭക്ഷിക്കുകയും ഒരുമിച്ച് ഉല്ലസിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്ത മൂന്ന് ദിവസങ്ങൾ ഏവർക്കും അവിസ്മരണീയമായിരുന്നു. വിവിധ പ്രായ വിഭാഗത്തിൽപ്പെട്ട എല്ലാവരെയും കൂട്ടായ്മയുടെ ഒരു ചരടിൽ കോർത്തിണക്കി വിവിധ മത്സരങ്ങളും ഉല്ലാസ മുഹൂർത്തങ്ങളും ചേർത്ത് വെച്ച് ഏവർക്കും ക്യാമ്പ് ഒരു നവ്യാനുഭവം സൃഷ്ടിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഈ കൂടി വരവ് ക്രിസ്തുരാജന്റെ അനുഗ്രഹത്തണലിൽ വിജയം കണ്ടെത്താൻ കഴിഞ്ഞു

Facebook Comments

Read Previous

പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യം വലിച്ചെറിയുന്ന സംസ്‌ക്കാരം ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതം – മന്ത്രി വി.എന്‍. വാസവന്‍

Read Next

സെന്റ് ജോർജ് ക്നാനായ കാത്തലിക് പ്രൊപ്പോസഡ്‌ മിഷനിൽ. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ജൂൺ 12 ന്