ക്നാനായ റീജിയൻ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജീയന്റെ നേതൃത്വത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിൻസെന്റ് ഡി പോൾ ദിന കൂട്ടായ്മ സംഘടിപ്പിച്ചു. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജീയൻ ഡയറക്ടറുമായ ഫാ.തോമസ്സ് മുളവനാൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. ഫാ. ബിൻസ് ചേത്തലിൽ ഏവരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്‌തു.

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ (എസ്. എസ്. വി. പി) സംഘടനയുടെ വിവിധ പ്രവർത്തന രീതിയെ കുറിച്ച് കോട്ടയം അതിരൂപത പ്രസിഡന്റ് റ്റോം നന്ദിക്കുന്നേൽ സംസാരിച്ച് അനുഭവങ്ങൾ പങ്കുവെച്ചു. ക്‌നാനായ റീജിയണിലെ വിവിധ ഇടവകയിലെയും മിഷണിലെയും എസ്.എസ്.വി.പി പ്രതിനിധികൾ പരിപാടിയിൽ  പങ്കുചേർന്നു. വിൻസെന്റ് ഡി പോൾ സൊസൈറ്റി ക്നാനായ റീജിയൻ സ്പിരിച്ച്വൽ ഡയറക്ടർ ഫാ.ജെമി പുതുശ്ശേരിൽ സംഗമം കോർഡിനേറ്റ് ചെയ്തു

സിജോയ് പറപ്പള്ളിൽ

Facebook Comments

Read Previous

കല്ലറ പാട്ടശ്ശേരിൽ കെ.സി. ഫിലിപ്പ് (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സ്വതന്ത്ര സോഫ്റ്റ്‌വെയർ ശില്പശാല