മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ
UK യിലെ ക്നാനായ കുട്ടികൾക്ക് സമുദായത്തെക്കുറിച്ചും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചും അറിവ് പകരുന്ന UKKCA യുടെ സമുദായ/മതബോധന ക്ലാസ്സുകളുടെ വാർഷിക ദിനാചരണം ഫെബ്രുവരി ഏഴിന് ആസ്ഥാന മന്ദിരത്തിൽ വച്ച് നടക്കുന്നു. ഓൺ ലൈനിലൂടെ നടത്തി വരുന്ന ക്ലാസ്സുകളിൽ പങ്കെടുത്തിരുന്ന കുട്ടികൾക്ക് ഒത്തുചേരാനുള്ള അവസരമാണ് ആനുവൽ ഡേ നൽകുന്നത്.
കുട്ടികളിൽ അന്തർലീനമായിരിയ്ക്കുന്ന കലാ വാസനകൾ പ്രോൽസാഹിപ്പിയ്ക്കുന്നതിനായി നിരവധി കലാ മത്‌സരങ്ങളും ഫെബ്രുവരി ഏഴിന് നടത്തപ്പെടും. മൂന്നു വർഷക്കാലമായി വിജയകരമായി നടത്തി വരുന്ന സമുദായ/മത ബോധന ക്ലാസ്സുകൾ ആദ്യമായി കുട്ടികൾക്കായി കലാ മത്സരങ്ങളും വാർഷിക ദിനവും സംഘടിപ്പിയ്ക്കുന്നതിലൂടെ വളർച്ചയുടെ പുതിയൊരു തലത്തിലേയ്ക്ക് കടക്കുകയാണ്.
കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തിന് പുതുജീവൻ നൽകിയക്നായിത്തോമായുടെ മക്കളിലേയ്ക്ക് ബൈബിൾ അധിഷ്‌ഠിത മത്‌സരങ്ങളിലൂടെ ക്രൈസ്തവ വിശ്വാസവും ക്നാനായ പാരമ്പര്യവും ആഴത്തിൽ വേരുറപ്പിയ്ക്കുന്നതിന് സഹായകമാണ് മത്‌സരങ്ങൾ ഒരുക്കുന്നത്.