കലർപ്പില്ലാത്ത മക്കളുടെ കൺവൻഷൻ വിശേഷങ്ങൾ ക്നാനായക്കാരുടെ കാതിലെത്തിയ്ക്കാൻ പുതുമ നിറഞ്ഞ പ്രവർത്തനങ്ങളുമായി പബ്ലിസിറ്റി ആൻഡ് മീഡിയാ കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിൽ

PRO UKKCA

 

കുടിയേറ്റ നാട്ടിൽ ജീവിതം കരുപ്പിടിപ്പിയ്ക്കുമ്പോഴും ക്നാനായക്കാർ കൈവെള്ളയിൽ കാത്തുസുക്ഷിച്ച സംഘടന,കടലുകൾ കടന്നെത്തിയ ക്നാനായക്കാരെ ഒരുമിച്ച് നിർത്തിയ സംഘടന, എന്നും അഭിമാനമായി ക്നാനായക്കാരന് കരുത്തും കാവലുമായ സംഘടന- കതിരിടുന്ന പുത്തൻ പ്രതീക്ഷകളുമായി രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുകയാണ്. “ക്നാനായ മക്കൾക്ക് കാവലായി കരുതലായി അഭിമാനമായി രജത ജൂബിലി നിറവിൽ UKKCA എന്ന കൺവൻഷൻ ആപ്‌തവാക്യവുമായി ജൂലൈ നാലിന് നടക്കുന്ന കൺവൻഷൻ ഏറെ വ്യത്യസ്തതകളോടെ പുതുമയുള്ളതാക്കാനാണ് മാത്തുക്കുട്ടി ആനകുത്തിയ്ക്കലിൻ്റെയും ജോബി നാരകത്തിനാംകുന്നേലിൻ്റെയും നേതൃത്വത്തിലുള്ള സെൻട്രൽ കമ്മറ്റി ശ്രമിയ്ക്കുന്നത്.

തനിമയുടെ മക്കൾ ഒരുമിച്ച് ചേരുന്ന അപൂർവ്വക്കാഴ്ച്ചയായ കൺവൻഷൻ്റെ അലയടികൾ മുമ്പെങ്ങുമില്ലാത്ത രീതിയിൽ യൂണിറ്റുകളിൽ മുഴങ്ങുകയാണ്.

കൺവൻഷൻ വാർത്തകളും വിശേഷങ്ങളും ക്നാനായക്കാരിലെത്തിയ്ക്കാൻ പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മറ്റി കച്ചമുറുക്കിക്കഴിഞ്ഞു.UKKCA അഡ്വൈസറും മുൻ ജനറൽ സെക്രട്ടറിയും ചരിത്രത്തിലാദ്യമായി മൂന്നു കൺവൻഷനുകൾക്ക് ചുക്കാൻ പിടിച്ച് വിജയത്തിലെത്തിച്ച ആളുമായ സിറിൾ പനംകാലയാണ് പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മറ്റിയുടെ കൺവീനർ.

 

കഴിഞ്ഞ കൺവൻഷനിൽ പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മറ്റിയുടെ കൺവീനർ ആയിരുന്ന UKKCA മുൻ വൈസ് പ്രസിഡൻ്റും BCN യൂണിറ്റ് അംഗവുമായ ഫിലിപ്പ് പനത്താനത്ത്,കഴിഞ്ഞ കൺവൻഷനിൻ പുത്തൻ ആശയങ്ങളുമായി പബ്ലിസിറ്റി കമ്മറ്റിക്ക് പുതിയ മാനങ്ങൾ തീർത്ത കവൻട്രി യൂണിറ്റ് അംഗംജോബി ഐത്തിൽ, നോട്ടിംഗ്ഹാം യൂണിറ്റ് അംഗം ഫെനി ഫ്രാൻസിസ്, കഴിഞ്ഞ കൺവൻഷൻ്റെ ആപ്തവാക്യം രചിച്ച ഈസ്റ്റ് സസക്സ് യൂണിറ്റ് സെക്രട്ടറി ഡോണി ഓലിക്കമുറിയിൽ, ലെസ്റ്റർ യൂണിറ്റ് സെക്രട്ടറി അലിൻ തോമസ്, ന്യൂകാസിൽ യൂണിറ്റ് ട്രഷറർ ലൂയിസ് മാത്യു, ഓക്സ്ഫോർഡ് യൂണിറ്റ് പ്രസിഡൻ്റ് റോബർട്ട് ജോൺ, ബ്ലാക്ക്പൂൾ യൂണിറ്റ് സെക്രട്ടറി ഡിബിൻ മാത്യു,യോർക്ഷയർ യൂണിറ്റ് സെക്രട്ടറി ജോയൽ ടോമി, UKKCA PRO മാത്യു പുളിക്കത്തൊട്ടിൽ എന്നിവരാണ് പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മറ്റി അംഗങ്ങൾ.

Facebook Comments

Read Previous

കുറുപ്പന്തറ (കോതനല്ലൂർ) ഞരളക്കാട്ട്തുരുത്തിൽ ചിന്നമ്മ ജോസ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE