ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഈ മാസം 10, 11, 12 തീയതികളിലായി നടന്ന KCCO – ഓഷ്യാന ക്നാനായ കൺവെൻഷൻ ” പൈതൃകം 2026″ ൽ ബ്രിസ്ബേണിൽ നിന്നുള്ള ജോർജ് തുരുത്തിയിൽ മിസ്റ്റർ ക്നാ ആയി തെരഞ്ഞെടുക്കപ്പെട്ടു. ന്യു സീലാൻഡ് ഉൾപ്പെടെ ഓഷ്യാനിയിലെ ഏഴ് നഗരങ്ങളിൽ നിന്നുമുള്ള 13 യുവതി യുവാക്കൾ ഈ മൽസരത്തിൽ പങ്കെടുത്തു. ബ്രിസ്ബേനിലെ ഗ്രിഫിത്ത് യൂണിവേഴ്സിയിൽ നിന്നും ബിസിനസ് ബിരുദപഠനം കഴിഞ്ഞ് നർച്ചർ കെയർ ഓസ്ട്രേലിയ എന്ന സ്ഥാപനം നടത്തുന്ന ജോർജ് , കരിപ്പാടം സെൻറ് മേരിസ് ക്നാനായ പള്ളി ഇടവകാംഗം ആണ് . KCCO യുടെ മുൻ പ്രെസിഡന്റും , 2017-2018 കാലഘട്ടത്തിലെ DKCC ചെയർമാനും ആയിരുന്ന ശ്രീ ബിനു തുരുത്തിയിൽ ആണ് പിതാവ് .കുറുമുള്ളൂർ ചങ്ങുംമൂലയിൽ കുടുംബാംഗം ലിനു തുരുത്തിയിൽ മാതാവും , മാത്യു , ഹന്ന എന്നിവർ സഹോദരങ്ങളുമാണ് . ജോർജിന് ക്നാനായ പത്രത്തിന്റെ അഭിനന്ദനങ്ങൾ.
Facebook Comments