ബെനഡിക്ട് പാപ്പയുടെ ജന്മനാട്ടിൽ ദുഃഖാർദ്ധ്യത്തിലും പ്രാർത്ഥനയിലും ജനങ്ങൾ .

കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജന്മദേശമായ ജര്‍മനിയിലെ ബവേറിയയിലുള്ള , മാര്‍ക്റ്റ്ല്‍ പ്രാര്‍ഥനയിലും ദുഃഖത്തിലുമാണ്.നൂറു കണക്കിന് പേരാണ് ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാര്‍ക്റ്റ്ലിലേക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത് .

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജനിച്ച വീട് ഇന്ന് ഒരു മ്യൂസിയമാണ്.അതിനടുത്താണ് ടൗണ്‍ഹാള്‍. ഏതാനും ചുവടുവെച്ചാല്‍ പാപ്പ മാമ്മോദീസ മുങ്ങിയ സെയ്ന്റ് ഓസ്വാള്‍ഡ് പള്ളി കാണാനാകും.ഇവിടെയെല്ലാം വത്തിക്കാന്റെ പതാകയ്ക്കൊപ്പം കറുത്ത റിബ്ബണുകള്‍ തൂക്കിയിരിക്കുന്നു.ടൗണ്‍ഹാളിനടുത്തുള്ള ബെനഡിക്ട് തൂണിനു ചുവട്ടില്‍ കത്തിയെരിയുന്ന തിരികള്‍. പള്ളിക്കുള്ളില്‍ ബെനഡിക്ട് പാപ്പയുടെ ചിത്രത്തിനുമുന്നിലും തിരികള്‍ കത്തുന്നുണ്ട് .ആകെ 2800 പേര്‍ മാത്രം കഴിയുന്ന മാര്‍ക്റ്റ്ലിന്റെ പ്രിയപുത്രനാണ് ബെനഡിക്ട്.അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രതീകമായി ബവേറിയയിലെ എല്ലാ ഔദ്യോഗിക മന്ദിരങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടിയുണ്ട്.

ജര്‍മനിയിലും അയല്‍രാജ്യമായ ഓസ്ട്രിയയിലും നിന്ന് കത്തോലിക്കര്‍ മാര്‍ക്റ്റലിലെത്തി പാപ്പയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കുന്നു.വത്തിക്കാന്‍ ശനിയാഴ്ച പുറത്തു വിട്ട ബെനഡിക്ട് പാപ്പായുടെ മരണ പത്രത്തിലും ആല്‍പ്സിന്റെ താഴ്വരയിലുള്ള ജന്മ ദേശമായ ബവേറിയയെക്കുറിച്ച് പറയുന്നുണ്ട് .സൃഷ്ടാവിന്റെ ആ മനോഹാരിത വീണ്ടും വീണ്ടും ആ മനോഹര ദേശത്തിലൂടെ എനിക്ക് കാണാനും അനുഭവിക്കാനും കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി എന്നാണദ്ദേഹം പറയുന്നത്.സെയ്റ്റ് ഓസ്വാള്‍ഡ് പള്ളിയില്‍ ശനിയാഴ്ച ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടന്നു.

Facebook Comments

Read Previous

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ കമ്മ്യൂണിറ്റി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Read Next

വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപം ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്യും