UKKCA 2026 കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനത്തിന് വേദിയായി ഇപ്സ്വിച്ച് യൂണിറ്റ്

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

ഓർവെൽ നദിക്കരയിലെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട, ശാലീന സുന്ദരമായ ഇപ്‌സ്വിച്ച് ഇംഗ്ലണ്ടിലെ ഏറ്റവും ചരിത്ര പ്രാധാന്യമേറിയ തുറമുഖ പട്ടണങ്ങളിലൊന്നാണ്. ഒഴുകുന്ന ഭക്ഷണശാലകൾ വ്യത്യസ്‌തതയേകുന്ന ഇപ്‌സ്വിച്ചിലെ UKKCA യൂണിറ്റിൻ്റെ ഈസ്റ്റർ ആഘോഷങ്ങൾ ഏറ്റവും മികച്ചതാക്കാൻ യൂണിറ്റ് ഭാരവാഹികൾ മുഖ്യാതിഥിയായി ക്ഷണിച്ചത് UKKCA യുടെ അമരക്കാരൻ ശ്രീ മാത്തുക്കുട്ടി ആനകുത്തിയ്ക്കലിനെ തന്നെയായിരുന്നു. വരാൻ പോകുന്ന കൺവൻഷന് മുന്നൊരുക്കങ്ങൾ ഏറെ നടത്തിയ ഇപസ്വിച്ച് യൂണിറ്റ് അംഗങ്ങളിൽ പലരും ഗോൾഡൻ ടിക്കറ്റും സിൽവർ ടിക്കറ്റും ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് വിതരണത്തിൻ്റെ ഉത്‌ഘാടനത്തിനും ഇപ്‌സ്വിച്ച് യൂണിറ്റ് വേദിയാവുകയായിരുന്നു.

കഴിഞ്ഞ വർഷങ്ങളിലെ അതി ശക്തമായ പ്രവർത്തനങ്ങളിലൂടെ UKKCA യുടെ അതിശക്തമായ യൂണിറ്റുകളിലൊന്നായി മാറുകയായിരുന്നു ഇപ്‌സ്വിച്ച് യൂണിറ്റ്. ഏറ്റവും ചെറിയ യൂണിറ്റുകളിൽ ഒന്നായിരുന്ന ഇപ്‌സ്വിച്ച് യൂണിറ്റിൽ സമീപകാലത്തായി പുതിയ അനേകം കുടുംബങ്ങൾ എത്തിയതോടെയാണ് യൂണിറ്റ് കൂടുതൽ ശക്തി പ്രാപിച്ചത്. പുതുതായി എത്തുന്നവരെ ക്നാനായ കൂട്ടായ്മയിലേയ്ക്ക് ഏറെ സ്‌നേഹത്തോടെ സ്വാഗത്വം ചെയ്യുകയും അവരെ സ്വന്തം കുടുംബാംഗങ്ങളെന്നപോലെ ചേർത്തു നിർത്തുകയും ചെയ്തപ്പോൾ ഒരുമിച്ച് ചിന്തിയ്ക്കുകയും ഒരുമിച്ച് പ്രവർത്തിയ്ക്കുകയും ചെയ്യുന്ന കരുത്തുറ്റ യൂണിറ്റായി ഇപ്‌സ്വിച്ച് യൂണിറ്റ് മാറി. വനിതകളുടെ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ യൂണിറ്റിലെ മുഴുവൻ പ്രവർത്തനങ്ങളും വിജയിപ്പിയ്ക്കാൻ മുന്നോട്ട് വരുന്ന വുമൺസ് ഫോറം പ്രതിനിധികളായ സീന മനുവും സിനി ജിൽസും ഇപ്‌സ്വിച്ച് യൂണിറ്റിൻ്റെ മികവിൻ്റെ കാരണങ്ങളിലൊന്നാണ്.

തോമസ് ജോൺ ചെറുതാനിയിലിന് ഗോൾഡൻ ടിക്കറ്റ് നൽകി UKKCA പ്രസിഡൻ്റ് ശ്രീ മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനം നടത്തി. ജയ്‌മോൻ ജോസ് കല്ലിടുക്കിയിൽ ഫാമിലി ടിക്കറ്റും ഡിൽസി ചാക്കോച്ചൻ സിംഗിൾ ടിക്കറ്റും ഏറ്റുവാങ്ങി. യൂണിറ്റ് ഭാരവാഹികളായ പ്രസിഡൻ്റ് ജയിംസ് പാലോടം,വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, സെക്രട്ടറി ജയ്‌മോൻ ജോസ്, ട്രഷറർ ജയൻ ജേക്കബ്, ജോയൻ്റ് സെക്രട്ടറി ലിസി ബിനു കടവിൽ, ജോയൻ്റ് ട്രഷറർ അരുൺ ജോസ്, അഡ്വെസർമാരായ ജിൻസ് മോൻ ജേക്കബ്ബ്, രശ്‌മി ജയിംസ്, വനിതാഫോറം പ്രതിനിധികളായ സീനാ മനു, സിനു ജിൽസ്, സ്പിരിച്യുൽ അഡ്വൈസറായ തോമസ് ജോൺ ചെറുതാനിയിൽ എന്നിവർ ഈസ്റ്റർ ആഘോഷങ്ങൾക്കും ടിക്കറ്റ് വിതരണോത്ഘാടനത്തിനും നേതൃത്വം നൽകി

Facebook Comments

Read Previous

അരീക്കര കൊണ്ടാടംപടവിൽ ജിബി മേരി തോമസ് (40) നിര്യാതയായി.‌

Read Next

തനിമ നമ്മുടെ അവകാശം-മാർ ജോസഫ് പണ്ടാരശ്ശേരിൽ