കെസിവൈഎല്‍ പ്രഥമ സെനറ്റ് സമ്മേളനം നടത്തപ്പെട്ടു.

കിടങ്ങൂര്‍: ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സെനറ്റ് കിടങ്ങൂര്‍ സെന്റ് മേരീസ് ഹയ4 സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി സെനറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു. അതിരൂപത ജനറല്‍ സെക്രട്ടറി ശ്രീ. ഷാരു സോജന്‍ കൊല്ലറേട്ട് എല്ലാവര്‍ക്കും പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സെനറ്റിന്റെ ഔപചാരികമായ സമ്മേളനത്തില്‍ കെ. സി. വൈ. എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷത വഹിക്കുകയും കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.കഴിഞ്ഞ കാലങ്ങളില്‍ കെസിവൈഎല്‍ സംഘടന നടപ്പിലാക്കിയ വിവിധ കര്‍മ്മപദ്ധതികള്‍ പൊതുസമൂഹത്തിനും സമുദായത്തിനും സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു എന്ന് പിതാവ് അഭിപ്രായപെട്ടു. കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 142 യുവജനങ്ങള്‍ സെനറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു. യോഗത്തില്‍ കെസിവൈഎല്‍ കിടങ്ങൂര്‍ ഫൊറോന ചാപ്ലിന്‍ റവ. ഫാ. ജോയി കട്ടിയാങ്കല്‍, അതിരൂപതാ ചാപ്ലിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ജന. സെക്രട്ടറി ഷാരു സോജന്‍ കൊല്ലറേട്ട്, വൈസ് പ്രസിഡന്റ് ജെറിന്‍ ജോയ് പാറാണിയില്‍, ട്രഷറര്‍ ജയിസ് എം ജോസ് മുകളേല്‍,ജോയിന്റ് സെക്രട്ടറി അലീന ലൂമോന്‍ പാലത്തിങ്കല്‍, സിറില്‍ സിറിയക് മന്നാകുളത്തില്‍, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ SJC എന്നിവര്‍ പ്രസംഗിച്ചു.

Facebook Comments

Read Previous

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണദിനാഘോഷങ്ങള്‍ക്ക് മാര്‍ച്ച് 1 നു തുടക്കം

Read Next

കൂട്ടിക്കലിന് കൂട്ടായി കാരിത്താസ്- നൂറ് ദിനങ്ങള്‍ പിന്നിട്ടു