പുന്നത്തുറ: ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 2022-23 പ്രവർത്തനോദ്ഘാടനം പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയിൽ നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി പ്രവർത്തനോദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. ഷാരു സോജൻ കൊല്ലറേട്ട് എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടർന്ന് നടന്ന പ്രവർത്തനോദ്ഘാടന സമ്മേളനത്തിൽ കെ. സി. വൈ. എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ അധ്യക്ഷദ വഹിക്കുകയും കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.സംഘടനയുടെ അടുത്ത രണ്ട് പ്രവവർത്തനവർഷത്തെ ആപ്തവാക്യവും,പ്രവർത്തന മാർഗ്ഗരേഖയും തദ്ദവസ്സരത്തിൽ അഭി.പിതാവ് പ്രകാശനം ചെയ്തു.യുവജനങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും യുവജനങ്ങൾ തങ്ങളുടെ ശക്തിയും കഴിവും മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും അഭി.പിതാവ് ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. സംഘടനയുടെ അടിസ്ഥാന ശക്തി യൂണിറ്റ് ഘടകങ്ങൾ ആണെന്നും യൂണിറ്റ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുമ്പോൾ ആണ് അവ ഫൊറോനാ ,അതിരുപതാതലങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അതിനാൽ ഈ പ്രവർത്തന വർഷത്തിൽ യൂണിറ്റ് തലങ്ങൾ ശക്തിപ്പെടുത്തുന്നതിനാവിശ്യമായ പദ്ധതികളാണ് അതിരൂപതാ തലത്തിൽ രൂപീകരിക്കുന്നതെന്നും,അതിനോട് ചേർന്ന് യൂണിറ്റ് തലങ്ങളിലും കർമ്മപദ്ധതികൾ രൂപീകരിക്കണമെന്നും,സജീവമാകണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ആവശ്യപ്പെട്ടു.
പ്രവർത്തനോദ്ഘാടനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച നടവിളി മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 15- ഓളം ടീമുകൾ പങ്കെടുത്തു. കരിങ്കുന്നം, പുന്നത്തുറ, നീറിക്കാട് യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ മാർ മാത്യൂ മൂലക്കാട്ട് വിതരണം ചെയ്തു. സമ്മേളനത്തിൽ കെസിവൈഎൽ കിടങ്ങൂർ ഫൊറോന ചാപ്ലിൻ റവ. ഫാ. ജോയി കട്ടിയാങ്കൽ, അതിരൂപതാ ചാപ്ലിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, പുന്നത്തുറ യൂണിറ്റ് ചാപ്ലിൻ ഫാ.സജി പുത്തൻപുരയിൽ ജന. സെക്രട്ടറി ഷാരു സോജൻ കൊല്ലറേട്ട്, വൈസ് പ്രസിഡൻ്റ് ജെറിൻ ജോയ് പാറാണിയിൽ, ജോയിൻ്റ് സെക്രട്ടറി അലീന ലൂമോൻ പാലത്തിങ്കൽ, ജോക്കി ജോർജ് അടിയായ് പള്ളിയിൽ, സിറിൽ സിറിയക് മന്നാകുളത്തിൽ, ട്രഷറർ ജയിസ് എം ജോസ് മുകളേൽ, ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട് ,സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC, പുന്നത്തുറ യൂണിറ്റ് പ്രസിഡൻ്റ് ജിതിൻ മാത്യു എന്നിവർ പ്രസംഗിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള 500 ൽ അധികം യുവജനങ്ങൾ പങ്കെടുത്തു.
കെ.സി.വൈ.എൽ അതിരുപതാ സമിതിയും,പുന്നത്തുറ യൂണിറ്റ് സമിതിയും പരിപാടികൾക്ക് നേതൃത്വം കൊടുത്തു.