കണ്ണങ്കരയില്‍ കെ.സി.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കി

കണ്ണങ്കര: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ കണ്ണങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വിദ്യാര്‍ത്ഥികളുള്ള 26 കുടുംബങ്ങള്‍ക്ക്‌ സൗജന്യമായി ഒപ്‌റ്റിക്‌ ഫൈബര്‍ ഇന്റര്‍നെറ്റ്‌ കണക്ഷനും മൂന്ന്‌ മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും നല്‍കി. ഇടവക സമൂഹത്തെ `സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ്‌ കണക്‌റ്റിവിറ്റി”ലൂടെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.ഏകദേശം ഒരു ലക്ഷത്തിനാല്‌പത്തിനായിരം രൂപ ചിലവഴിച്ചാണ്‌ പ്രസ്‌തുത ഉദ്യമം നിര്‍വഹിച്ചത്‌. വികാരി ഫാ. സിറിയക്‌ മറ്റത്തില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ്‌ സൈമണ്‍ മണപ്പള്ളിയില്‍, സെക്രട്ടറി ലിജോ കുഴിയില്‍, മാത്യു നെല്ലിശ്ശേരി, തോമസ്‌ വള്ളപുരക്കല്‍, ബേബി കൊല്ലംപറമ്പില്‍, അനീഷ്‌ പോളകണ്ടത്തില്‍, എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി

Facebook Comments

Read Previous

വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കി പോത്ത് വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

Read Next

കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു.