കാല്‍വിന്‍ സംസ്ഥാന റോഡ്‌ സൈക്ലിങ് ചാമ്പ്യന്‍

2022 സെപ്റ്റംബര്‍ 17-18 തീയതികളില്‍ കേരള സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത്‌ നടത്തിയ സംസ്ഥാന റോഡ്‌ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പതിനാലു വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുഹൃദയകുന്നു ഇടവകാംഗം കാല്‍വിന്‍ സിറില്‍ ലിയോണ്‍ പന്നിവേലില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. എട്ടു മിനുട്ടും അമ്പതിമൂന്ന്‌ സെക്കന്‍ഡും കൊണ്ട് അഞ്ചുകിലോമീറ്റര്‍ ടൈംട്രയല്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ഒക്ടോബറില്‍ ഹരിയാനയില്‍ നടക്കുന്ന ദേശിയ റോഡ്‌ സൈക്ലിങ് മത്സരത്തില്‍ കേരളത്തെ പ്രധിനിധികരിച് മത്സരിക്കുവാനും ഈ നേട്ടത്തോടെ കാല്‍വിന്‌ സാധിക്കും. കോട്ടയം ബി.സി.എം കോളേജ് കായികാധ്യാപകന്‍ ലൂക്ക്‌ ലിയോണ്‍ കുരിയന്റെയും, കോട്ടയം സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ്‌ കോളേജ് അധ്യാപിക ജിഷ ജെയിംസിന്റെയും മൂത്തപുത്രനായ കാല്‍വിന്‍ SH പബ്ലിക്‌സ്‌കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയും മിഷന്‍ ലീഗ് യൂണിറ്റു പ്രസിഡന്‍റും കൂടിയാണ്.

Facebook Comments

Read Previous

പുന്നത്തുറ പള്ളിപ്പറമ്പേല്‍ സിസ്റ്റര്‍ അന്നക്കുട്ടി SVM (101) നിര്യാതയായി. Live funeral telecasting available

Read Next

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു