ആരാധനാലയങ്ങളുടെമേലുള്ള അധികനിയന്ത്രണം- പുനപരിശോധിക്കണം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌

കോവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അധികനിയന്ത്രണം പിന്‍വലിക്കണമെന്ന്‌ കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌. വ്യാപാര വാണിജ്യസ്ഥാപനങ്ങളും പൊതുഗതാഗതവും യാതൊരു നിബന്ധനകളുമില്ലാതെ തുടരുമ്പോഴും കോവിഡ്‌ മാനദണ്‌ഡങ്ങള്‍ കൃത്യമായി പാലിച്ചു മാത്രം ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ അധികനിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന്‌ കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെ.സി.സി വര്‍ക്കിംഗ്‌ കമ്മിറ്റി വലിയിരുത്തി. ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറർ Dr. ലൂക്കോസ് പുത്തൻപുരയ്ക്കൽ, അതിരൂപതാ ഭാരവാഹികളായ ബാബുകദളിമറ്റം, തോമസ് അരയത്ത്, സ്റ്റീഫൻ കുന്നുംപുറം , സൈമൺ പാഴുക്കുന്നേൽ,ഷാജി കണ്ടച്ചാംകുന്നേൽ, തോമസ് അറക്കത്തറ എന്നിവര്‍ പ്രസംഗിച്ചു. അധികനിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ദൈവാലയങ്ങളിലെ ആരാധനകളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കുന്നതിന്‌ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിനു സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

Facebook Comments

Read Previous

ദൈവദാസൻ മാത്യു മാക്കിൽ പിതാവിന്റെ ഓർമ്മദിനം ആചരിച്ചു

Read Next

കാന്‍സര്‍ ദിനാചരണം – കര്‍മ്മപദ്ധതികളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി