ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലബാര്‍ റീജിയണിലെ അടുത്ത മൂന്ന്‌ വര്‍ഷത്തേക്കുള്ള മലബാര്‍ റീജിയണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലബാറിലെ അഞ്ച്‌ ഫൊറോനകളിലെ ഭാരവാഹികള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ആമുഖസന്ദേശം നല്‍കി. മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോസ്‌ നെടുങ്ങാട്ട്‌ ഇലക്ഷന്‍ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സമാപന സന്ദേശം നല്‍കി. പെണ്ണമ്മ ജെയിംസ്‌ വലിയപറമ്പില്‍ പ്രസിഡന്റായും ബിന്‍സി ഷിബു മാറികവീട്ടില്‍ സെക്രട്ടറിയായും ജോളി വില്‍സന്റ്‌ ആളോത്ത്‌ ട്രഷററായും ബിന്ദു ജോണ്‍ കൊളക്കാട്ടുകുടിയില്‍ വൈസ്‌പ്രസിഡന്റായും ജയ്‌മോള്‍ രാജു മുകളേല്‍ ജോയിന്റ്‌ സെക്രട്ടറിയായും റ്റെസി സിബി തോട്ടപ്ലാക്കില്‍ റീജിണല്‍ എക്‌സിക്യൂട്ടീവ്‌ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കെ.സി.ഡബ്ല്യു,എ അതിരൂപതാ വൈസ്‌ പ്രസിഡന്റ്‌ ജയ്‌നമ്മ മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ ആശംസകളര്‍പ്പിച്ച്‌ പ്രസംഗിച്ചു.

Facebook Comments

Read Previous

കോവിടിന് എതിരെ പോരാടുന്ന ഒരു ക്നാനായ കുടുംബം.

Read Next

കെ സി എസ് ഡിട്രോയിറ്റ് / വിൻഡ്സർ ഈസ്റ്റർ ആഘോഷം