തൊഴില്‍ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആരോഗ്യ സുരക്ഷയും അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണം – മാര്‍ മാത്യു മൂലക്കാട്ട്

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: തൊഴില്‍ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആരോഗ്യ സുരക്ഷയും അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കിയ മെഡിക്കല്‍ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സഹോദരരാണെന്ന ചിന്തയില്‍ സാഹോദര്യത്തെടെ മുന്‍പോട്ടു പോകുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍, റെജിമോന്‍ റ്റി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും, വ്യവസായ യൂണീറ്റുകളിലും, കണ്‍ട്രക്ഷന്‍ മേഖലകളിലും ജോലി ചെയ്യുന്ന മുന്നൂറോളം അതിഥി തൊഴിലാളികള്‍ക്കാണ് മെഡിക്കല്‍ കിറ്റുകള്‍ ലഭ്യമാക്കിയത്.

Facebook Comments

Read Previous

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

Read Next

അറുനൂറ്റിമംഗലം സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാപള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ഏപ്രില്‍ 29,30 തീയതികളില്‍. LIVE TELECASTING AVAILABLE