കെ.എസ്.എസ്.എസ് – ചൈതന്യ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്റല്‍ സെന്ററിന്റെയും സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് ക്രിസ്തുമസ് സന്ദേശം നല്‍കി. കെ.എസ്.എസ്.എസ്-ചൈതന്യ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കരോള്‍ ഗാനവും കേക്ക് വിതരണവും സ്‌നേഹ വിരുന്നും പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് ചൈതന്യ കുടുംബാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
Facebook Comments

Read Previous

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Read Next

ന്യൂജേഴ്സി സ്നേഹദൂത് ക്രിസ്തുമസ്സ് കരോളിന് അനുഗ്രഹീത സമാപനം