ഒരു മരിയൻ കുടുംബയാത്ര ഉത്ഘാടനം ഡിസംബർ 27ന്

 

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളെയും കോർത്തിണക്കിക്കൊണ്ട് , ഒരു ആത്മീയ യാത്ര, “ഒരു മരിയൻ കുടുംബയാത്ര ” സംഘടിപ്പിക്കുന്നു. പരിശുദ്ധ അമ്മ എന്റെ ഭവനത്തിൽ, മെൽബൺ ക്നാനായ ഇടവക അമ്മയോടൊപ്പം, ഒരു ദിവസം അമ്മയ്ക്കായ് എന്നീ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഒരു മരിയൻ കുടുംബയാത്ര സംഘടിപ്പിക്കുന്നത്.

ഈ യാത്രയുടെ ഔദ്യോഗികമായ ഉദ്ഘാടനം, കോട്ടയം അതിരൂപതാ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയങ്കണത്തിൽ വെച്ച്, ഡിസംബർ 27ആം തിയതി ചൊവ്വാഴ്ച 3 മണിയ്ക്ക്, കോട്ടയം അതിരൂപതാധ്യക്ഷൻ, അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ നിർവഹിക്കുന്നു.

അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു ആശീർവദിച്ചു നൽകുന്ന, മാതാവിന്റെ തിരുസ്വരൂപവും തിരിയും, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളുടെയും ഭവനത്തിൽ, ഒരുദിവസമെങ്കിലും, പ്രർത്തനാനിർഭരമായി, സ്വികരിച്ചു, പ്രാർത്ഥിക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ മരിയൻ കുടുംബയാത്ര വിഭാവനം ചെയ്തിരിക്കുന്നത്.

സജിമോൾ മാത്യു കളപ്പുരയ്ക്കൽ, സിന്ധു സൈമച്ചൻ ചാമക്കാലായിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെയും, പാരിഷ് കൗൺസിൽ അംഗങ്ങളുടെയും, കൂടാരയോഗം ഭാരവാഹികളുടെയും നേതൃത്വത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കി വരുന്നു.

കഴിഞ്ഞ പത്തുവർഷക്കാലമായി, ഈ ഇടവകയുടെ വളർച്ചയ്ക്കായി മാധ്യസ്ഥം വഹിച്ച, പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാനും, അമ്മയെ സ്വഭവനത്തിൽ സ്വീകരിക്കുവാനും, ഇടവക സമൂഹത്തിന് ലഭിക്കുന്ന അസുലഭനിമിഷമാണിതെന്നും, അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു ആശീർവദിച്ചു അയയ്ക്കുന്ന ഈ രൂപവും തിരിയും, ഫെബ്രുവരിമാസം അഞ്ചാംതീയതി, സെന്റ് മാത്യൂസ് ഫോക്‌നർ പള്ളി കുർബാനമധ്യേ, ആദ്യ കുടുംബത്തിന് കൈമാറുമെന്നും, ഇടവക വികാരി ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

Facebook Comments

Read Previous

കല്ലറ തെക്കേവാലേല്‍ റ്റി.എ തോമസ്‌ (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. Live funeral telecasting available

Read Next

തോട്ടറ ഒരപ്പാങ്കല്‍ തങ്കമ്മ തോമസ് (80) നിര്യാതയായി. Live funeral telecasting available