ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗ് കുട്ടികൾ പാവപ്പെട്ടവർക്കായി താങ്ക്സ്ഗിവിങ്ങ് ബ്ലെസിംങ് ബായ്ഗ് ഒരുക്കി നൽകി താങ്ക്സ് ഗിവിങ്ങ് ആഘോഷം നന്മയുടെ ഉത്സവമാക്കി, പതിനഞ്ച് ഇനം സാധനങ്ങൾ ഉൾപ്പെടുന്ന ബ്ലെസിംങ് ബായ്ഗ് ഇടവകയിലെ മറ്റ് കുട്ടികളുടെ സഹായത്തോടെ ദൈവാലയത്തിൽ കൊണ്ട് വന്ന് ക്രമീകരിക്കുകയും ന്യൂജേഴ്സിൽ ഭവന രഹിതരായ യുവജനങ്ങളെ സംരക്ഷിക്കുന്നിടത്ത് എത്തി യുവജനങ്ങളെ നേരിട്ട് കണ്ട് നൽകുകയും ചെയ്തു. മിഷൻ ലീഗിന്റെ വേറിട്ട നന്മയുടെ നേർകാഴ്ച കുഞ്ഞുങ്ങൾക്ക് പുത്തൻ അനുഭവം നൽകി.
Facebook Comments