മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA
UK യിലെക്നാനായസമുദായത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളുടെ മഹാസംഗമം തെക്കൻസിന് തിരി തെളിയാനിനി മണിക്കൂറുകളുടെ ദൂരം മാത്രം. 2023 ഫെബ്രുവരി 18 ശനിയാഴ്ച്ച ബർമിംഗ്ഹാമിലെ ബെഥേൽ കൺ വൻഷൻ സെന്ററിൽ UKKCA യുടെ യുവജന സംഘടനയായ UKKCYL ന്റെ തെക്കൻസിന് തിരശീലയുയരുമ്പോൾ പ്രവാസനാട്ടിലെ ക്നാനായ യുവതയുടെ അപൂർവ്വ സംഗമ നിമിഷങ്ങളാണ് ഉദിച്ചുയരുന്നത്.
UKKCA യുടെ കൺവൻഷനുകൾക്ക് വേദിയായിരുന്ന ആയിരങ്ങളെ ഉൾക്കൊള്ളാവുന്ന അതിവിശാലമായ ബെഥേൽ കൺവൻഷൻ സെൻറർ തെക്കൻസിന് വേദിയാവുമ്പോൾ തുടക്കത്തിനുമുമ്പേ തെക്കൻ സിൻന്റെ ഉജ്വല വിജയമാണ് ഉറപ്പിയ്ക്കുന്നത്.
ഓരോവർഷവും തെക്കൻസിൻ പങ്കെടുക്കുന്നയുവജനങ്ങളുടെ പങ്കാളിത്തം വർദ്ധിയ്ക്കുമ്പോൾ, ക്നാനായയുവജനങ്ങൾ നെഞ്ചിലേറ്റിയ തെക്കൻസ് പ്രവാസി നാട്ടിലെ അത്ഭുതമായി മാറുകയാണ്.
പുതിയദിശാ ബോധം വെട്ടിത്തുറന്ന് ലോകമെങ്ങുമുള്ള ക്നാനായ യുവജനങ്ങൾ ഒരു കുടുംബമാണെന്ന് വിളിച്ചോതി 2023 ലെ തെക്കൻസ് ഒരുചുവടുകൂടി കടന്ന് KCYL ന്റെ ആദ്യ അന്തർദേശീയ കൺവൻഷനായി മാറുകയാണ്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും KCYL പ്രതിനിധികൾ പങ്കെടുക്കാനെത്തുമ്പോൾ അതിരുകൾ അരിഞ്ഞുമാറ്റി ക്നാനായ യുവജനങ്ങൾ ഒരു മികുന്ന ചരിത്രമുഹൂർത്തമാണ് പിറക്കുന്നത്. വലിയ സ്വപ്നങ്ങളുകെ ചെറിയതുടക്കത്തിൽ പങ്കെടുക്കാൻ KCYL കോട്ടയം രൂപതാ പ്രസിഡൻറ് ലിബിൻ പാറയിലുമുണ്ട്.
ലോകം മുഴുവനുമുള്ള ക്നാനായ യുവജനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുളള ഉദാത്ത ശ്രമങ്ങൾക്ക് ഊടും പാവും നെയ്ത് തെക്കൻസ് ഉത്സവമാകുമ്പോൾ ശക്തമായ നേതൃപാടവത്തിലൂടെയും അടിയറവയ്ക്കാത്ത നിലപാടുകളിലൂടെയും യുവജനസംഘടനയെ നയിച്ച
ടോം ഡെന്നീസ് വഞ്ചിത്താനത്ത്,
സ്നേഹ ബെന്നി മാവേലിൽ,
ആഷിൻ നെല്ലാമറ്റം എന്നിവർ നേതൃത്വം നൽകുന്ന കമ്മറ്റിയുടെ അവസാനത്തെ പരിപാടിയാണ്2023 എന്നതും ശ്രദ്ധേയമാണ്.