ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷന് (BKCA) നവ നേതൃത്വം

ബാംഗ്ലൂർ: കോട്ടയം രൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരിൽ പിതാവ് ബാംഗ്ലൂരിലെ കോട്ടയം രൂപതാ അംഗങ്ങൾക്കായി 1986- ഓഗസ്റ്റ് മൂന്നാം തിയയി ബാംഗ്ലൂരിൽ വച്ച് ആശീർവദിച്ച് ഉത്ഘാടനം ചെയ്ത ക്നാനായ സമുദായത്തിലെ പ്രഥമ രജിസ്‌ട്രേഡ് അസ്സോസിയേഷനായ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് റെജി പി.ഇ പറപ്പള്ളിൽ, വൈസ് പ്രസിഡന്റ് ജെക്സി റെജി ചക്കുപുരക്കൽ, സെക്രട്ടറി സൈമൺ ജോസഫ് കല്ലിടുക്കിൽ, ജോയിന്റ് സെക്രട്ടറി ജെറി ജോസ് പെരിങ്ങേലിൽ, ട്രഷറെർ അലക്സ് ലൂക്കോസ്‌ കൊല്ലപ്പള്ളിൽ , കോഓർഡിനേറ്റർ ടോണി അബ്രാഹം കടുതോടിൽ എന്നിവരെ വൈറ്റ്ഫീൽഡ് ക്രിസ്ത്യൻ എക്ക്യുമിനിക്കൽ സെന്ററിൽ വെച്ചു നടത്തിയ ‘ഉണർവ് സീസൺ -5’ എന്ന വാർഷിക കുടുംബസംഗമത്തിൽവച്ച് തിരഞ്ഞെടുത്തു. ലൂക്കാച്ചൻ റ്റി.സി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുൻ പ്രസിഡന്റ് കേണൽ സി.എം ബേബി ചൂരവേലികുടിലിൽ അധ്യഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി ജോൺ തോമസ് ഈന്തനാംകുഴിയിൽ റിപ്പോർട്ടും, ട്രഷറെർ സിറിയക് തോമസ് കടുതോടിൽ കണക്കും അവതരിപ്പിച്ചു. അസ്സോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാ സന്ധ്യയോടെ പരിപാടികൾ അവസാനിച്ചു. പ്രോഗ്രാം കൺവീനർ ജെയ്‌മോൻ എബ്രാഹം ഇലക്കാട്ടിലിന്റെ നേതൃത്വത്തിൽ BKCA എസിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.

Facebook Comments

Read Previous

UKKCWF ന് നവ നേതൃത്വം.

Read Next

ക്നാനായ പത്രത്തിന്റെ ദശാബ്ദി ആഘോഷങ്ങൾ കോട്ടയം നവജീവൻ ട്രസ്റ്റിനൊപ്പം