ജോമി കൈപ്പാറേട്ട് അണിയിച്ചൊരുക്കുന്ന “സിസ്റ്റർ “റിലീസിംഗിന് ഒരുങ്ങുന്നു

കോട്ടയം: ആതുരസേവനരംഗത്ത് നിറസാന്നിധ്യമായ കോട്ടയം കാരിത്താസ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ജീവനക്കാർ തയ്യാറാക്കുന്ന
“സിസ്റ്റർ” എന്ന ഷോര്‍ട്ട് ഫിലിം റിലീസിങ്ങിനൊരുങ്ങുന്നു. വിവിധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ നേടിയ അന്നയും കോശിയും, ജാഗ്രത, യുവത്വം തുടങ്ങിയ ഷോർട്ഫിലിമുകളുടെ സംവിധായകൻ ജോമി കൈപ്പാറേട്ട് ആണ് ഈ ഷോർട്ഫിലിമിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിദേശത്ത് നേഴ്സ് ആയ അനില തോമസ് ആണ് നിർമ്മാണം. കാരിത്താസ് ആശുപത്രിയിലെ നഴ്‌സുമാരാണ് ഇതിലെ പ്രധാന റോളുകളിൽ എത്തുന്നത് എന്നത് പ്രത്യേകതയാണ്. Sr Salomy DCPB-യുടെ നേതൃത്വത്തിലുള്ള സ്റ്റാഫുകളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ക്യാമറ & എഡിറ്റിംഗ് സൈബിൻ ലൂക്കോസ്. ഈ ഷോർട്ഫിലിമിന്റെ സംവിധയകാൻ, നിർമ്മാതാവ്, ക്യാമറ & എഡിറ്റിംഗ് ചെയ്തവരും നഴ്‌സുമാരാണ് എന്നത് വലിയ പ്രത്യേകതയാണ്.

Facebook Comments

Read Previous

KCCNA 15 ലക്ഷത്തോളം രൂപയുടെ സഹായം വയനാട്ടിൽ കടുവ ആക്രമണത്തിൽ കുടുംബ നാഥനെ നഷ്ടപ്പെട്ട ക്നാനായ കുടുംബത്തിന് നൽകി

Read Next

കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ശ്രീ.ടോമി വെട്ടിക്കാട്ടിൽ