അനീഷ ജോഷിക്ക് കെ സി വൈ എല്‍ അതിരൂപത സമിതിയുടെ ആദരം

കൈപ്പുഴ:   പ്ലസ് 2  മുഴുവന്‍ മാര്‍ക്കും (1200/1200) നേടി ക്‌നാനായ സമുദായത്തിന് അഭിമാനമായ കൈപ്പുഴ KCYL അംഗം അനീഷ ജോഷി യെ കെ സി വൈ എല്‍ അതിരൂപത സമിതി അഭിനന്ദിച്ചു. കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ട് കുടിയില്‍ എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു. മാതാപിതാക്കളായ ജോഷി വാരികാട്ട്, ബെസ്സി ജോഷി എന്നിവര്‍ക്കൊപ്പം അനീഷ മൊമെന്റോ ഏറ്റുവാങ്ങി. കൈപുഴ അസിസ്റ്റന്റ് വികാരി ഫാ ജെബിന്‍ കോളങ്ങയില്‍,അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ്, ബെറ്റി തോമസ്,അഡൈ്വസര്‍ സി ലേഖ, ജോയിന്റ് ഡയറക്ടര്‍ ശ്രീ സ്റ്റെഫി പുതിയകുന്നേല്‍, കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍ ബിജു, പാലത്തുരുത് യൂണിറ്റ് പ്രസിഡന്റ് കിഷോര്‍ ഷൈജു എന്നിവര്‍ പങ്കെടുത്തു.

Facebook Comments

Read Previous

വിധവ – വിഭാര്യ സംഗമം നടത്തി

Read Next

മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം: കല്ലറ പഴയ പള്ളി ജേതാക്കള്‍.