സേനാപതി: സേനാപതി സെന്റ് പോളിക്കാര്‍പ്പ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ സമുദായസംഘടനകളായ കെ.സി.സി,കെ.സി .ഡബ്ലൂ.എ,കെ.സി.വൈ.എല്‍ എന്നിവയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. മെഡിക്കല്‍ ക്യാമ്പ് ശാന്തന്‍പാറ പ്രാഥമിക ആരോഗ്യകേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അതുല്യ MBBS ഉദ്ഘാടനം ചെയ്തു.വികാരി ഫാ.മിഥുന്‍ വലിയപുളിഞ്ചാക്കില്‍, KCC പ്രസിഡന്റ് ഷിബു തോമസ് മണലേല്‍, KCWA പ്രസിഡന്റ് അജിമോള്‍ ഷിബു എന്നിവര്‍ പ്രസംഗിച്ചു. *ജീവിതശൈലിരോഗങ്ങളും കോവിഡ് 19യും* എന്ന വിഷയത്തില്‍ ഡോ. അതുല്യ MBBS ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് സൗജന്യ പരിശോധനയും ഡോ.അതുല്യയുടെ നേതൃത്വത്തില്‍ നടത്തി.സംഘടനാ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Facebook Comments