ഡീക്കൻ ജിൽസൺ എറികാട്ട് എസ്.ഡി.ബി പൗരോഹിത്യ ശുശ്രൂഷയിലേക്ക് . Live Telecasting Available

അരീക്കര : എറികാട്ട് ഡീക്കൻ ജിൽസൺ എസ്.ഡി.ബി പൗരോഹിത്യ ശുശ്രൂഷയിലേക്ക്. അരീക്കര സെൻ്റ് റോക്കീസ് പളളി ഇടവകാംഗം എറികാട്ട് ജോസ്-മോളി ദമ്പതികളുടെ മകനാണ്. അരീക്കര സെന്റ് റോക്കീസ് സ്‌കൂൾ, എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2006-ൽ സലേഷ്യൻ ഓഫ് ഡോൺ ബോസ്‌കോ സഭയിൽ ചേർന്നു. ആലുവ ഡോൺബോസ്‌കോ കോളജിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദവും ഷില്ലോംഗ് സേക്രഡ് ഹാർട്ട് കോളജിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും നേടി വൈദിക പരിശീലനം പൂർത്തിയാക്കി. 2021 ഡിസംബർ 31 -ന് രാവിലെ 9.30-ന് അരീക്കര സെന്റ് റോക്കീസ് ദൈവാലയത്തിൽവച്ച് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കൈവയ്പുവഴി ശുശ്രൂഷാപൌരോഹിതൃം സ്വീകരിച്ച് പ്രഥമദിവൃബലി അർപ്പിക്കും.

Facebook Comments

Read Previous

ഡീക്കൻ ജോസഫ് (ജെഫിൻ) ഒഴുങ്ങാലിൽ പൗരോഹിത്യ ശൂശ്രൂഷയിലേക്ക് . Live Telecasting Available

Read Next

ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും നാളെ ചൊവ്വാഴ്ച തിരിതെളിയും .