വിജയഗാഥകൾ തുടരും: UKKCA കൺവൻഷൻ വീണ്ടും സ്‌റ്റോൺലീ പാർക്ക് കൺവൻഷൻ സെന്ററിന്റെ വിശാലതയിൽ

 

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

ഒരു കുടിയേറ്റ ജനതയുടെ ഒത്തുചേരൽ മഹാവിസ്മയം വിടർത്തുന്ന കാഴ്ച്ചയാണ് UKKCA കൺവൻഷൻ.കേരളത്തിലെ കുറച്ച് ജില്ലകളിൽ നിന്ന് മാത്രമെത്തിയ ക്നാനായക്കാരുടെ ഒത്തുചേരൽ ഒരിക്കൽമാത്രമല്ല ഓരോ കൺവൻഷനിലും മനുഷ്യക്കടലിന്റെ  അത്യപൂർവ്വ കാഴ്ച്ചയായി മാറുന്നു.ഓരോ കൺവൻഷനും കഴിയുമ്പോൾ കൂടുതൽ ആളുകളെ ഉൾക്കൊള്ളിയ്ക്കാവുന്ന കൺവൻഷൻ സെൻ്ററുകൾ തേടിയുള്ള യാത്രകളുടെ അവസാനമെത്തി നിൽക്കുന്നത് സ്‌റ്റോൺലേ പാർക്ക് കൺവൻഷൻ സെൻ്റർ എന്ന UK യിലെ ഏറ്റവും വലിയ വേദികളിൽ ഒന്നിലാണ്.

നൂറുകണക്കിന് കോച്ചുകളും ആയിരക്കണക്കിന് കാറുകളും പാർക്കു ചെയ്യാനും പതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാനും സൗകര്യമുള്ള സ്‌റ്റോൺലേ പാർക്ക് കൺവൻഷൻ സെന്റർ  വീണ്ടുമൊരിക്കൽ കൂടി ക്നാനായ കൺവൻഷനായി അണിഞ്ഞൊരുങ്ങുകയാണ്.

സൗകര്യങ്ങൾ ഏറെയുള്ളതിനൊപ്പം ഭീമമായ ചെലവുകളുമുള്ള സ്‌റ്റോൺലേ പാർക്ക് കൺവൻഷൻ സെൻ്ററിൽ വച്ച് 2026 ലെ ക്‌നാനായ കൺവൻഷൻ നടത്താൻ പുതുതായി സ്ഥാനമേറ്റേ ശ്രീ മാത്തുക്കുട്ടി ആനകുത്തിയ്ക്കലിൻ്റെയും ശ്രീ ജോബി ജോസഫ് നാരകത്തിനാംകുന്നേലിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റി ധൈര്യം കാണിയ്ക്കുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു UK യിലെ ക്‌നാനായമക്കൾ. കൺവൻഷൻ തിയതി പ്രഖ്യാപിയ്ക്കുകയും വേദി പ്രഖ്യാപിയ്ക്കാതിരിയ്ക്കുകയും ചെയ്തത് ക്‌നാനായക്കാരെ ആകാംക്ഷയിലാക്കി. കൺവൻഷൻ എവിടെവച്ചാണ് എന്നുള്ള നൂറുചോദ്യങ്ങൾക്ക് ഉത്തരമായി ആദ്യത്തെ നാഷണൽ കൗൺസിലിൽ വച്ച് നിങ്ങൾ ഒപ്പമുണ്ടെങ്കിൽ കൺവൻഷൻ സ്‌റ്റോൺലേ പാർക്ക് കൺവൻഷൻ സെൻ്ററിൽ വച്ചു തന്നെ നടത്താൻ ഞങ്ങൾ തയ്യാറാണെന്ന് സെൻട്രൽ കമ്മറ്റിയംഗങ്ങളായ മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ, ജോബി ജോസഫ് നാരകത്തിനാംകുന്നേൽ,അബ്രഹാം ഫെലിക്‌സ് നടുവിലെപ്പറമ്പിൽ,ലിനുമോൾ ചാക്കോ മുശാരിപ്പറമ്പിൽ,അനൂപ് അലക്സ് ആട്ടുകുന്നേൽ,മോൻസി തോമസ് തെങ്ങേലിമണ്ണിൽ,സിബി തോമസ് കണ്ടത്തിൽ,സിറിൾ പനംകാല എന്നിവർ അറിയിച്ചപ്പോൾ നാഷണൽ കൗൺസിൽ ഒന്നടങ്കം ആ തീരുമാനത്തിന് അതിശക്തമായ പിന്തുണ അറിയിക്കുകയായിരുന്നു.

വീണ്ടുമൊരിയ്ക്കൽ കൂടി സ്‌റ്റോൺലേ പാർക്ക് കൺവൻഷൻ സെൻ്ററിൽ വച്ച് നടക്കുന്നു എന്നറിഞ്ഞ യൂണിറ്റ് അംഗങ്ങൾ ആവേശത്തിലാണ്. കൺവൻഷൻ വേദിയെകുറിച്ചുള്ള അഭ്യൂഹങ്ങളും ആശങ്കകളും അവസാനിച്ചപ്പോൾ കൺവൻഷൻ ചരിത്രത്തിലെ ഏറ്റവും വലിയ വേദി തന്നെ വീണ്ടും വേദിയാക്കിയ സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക് അഭിനന്ദന പ്രവാഹമാണ്. ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കാനും യൂണിറ്റുകൾ സന്ദർശിയ്ക്കാനും സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക് പിന്തുന്ന അറിയിക്കാനും യൂണിറ്റുകൾ മത്‌സരിയ്ക്കുറയാണ് .
അങ്ങനെ വീണ്ടുമൊരു മഹാവിസ്മയത്തിന്-UKKCA കൺവൻഷന്- തുടക്കം കുറിയ്ക്കുകയാണ്.ജൂലൈ നാലിന്. സ്‌റ്റോൺ ലേ പാർക്ക് കൺവൻഷൻ സെൻ്ററിൽ തന്നെ.

Facebook Comments

Read Previous

വെളിയന്നൂർ പുളിക്കപ്പറമ്പിൽ മൂലക്കാട്ട് സണ്ണി പി.എം (വിമുക്തഭടൻ – 66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഒളശ്ശ കളപ്പുരയിൽ മേരിക്കുട്ടി കെ.എൽ. (വിമല ജോസ് – 66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE