കോട്ടയം:2022-23 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ക്നാനായ കാത്തലിക് യൂത്ത് ലീഗ് അതിരൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞ 04-01-2022 ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍. മാത്യൂ മൂലക്കാട്ട് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ക്നാനായ യുവജനങ്ങളുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുകയും പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്,അതിരുപതാ പ്രസിഡന്റ് ലിബിന് ജോസ് പാറയില്‍, അതിരൂപതാ ചാപ്ലിന് ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ഡയറക്ടര്‍ ശ്രി.ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ SJC, മുന്‍ അതിരൂപതാ വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, സെക്രട്ടറി ബോഹിത് ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. നിയുക്ത അതിരൂപതാ സമിതിയുടെയും മുന്‍ അതിരൂപതാ സമിതിയുടെയും കുടുംബാംഗങ്ങളും , സിന്‍ഡിക്കേറ്റ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.
2022- 2023 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കെസിവൈഎല്‍ അതിരൂപതാ ഭാരവാഹികള്‍: പ്രസിഡന്റ്:ലിബിന് ജോസ് പാറയില്‍,സെക്രട്ടറി: ഷാരു സോജന് കൊല്ലറേട്ട് , വൈസ് പ്രസിഡന്റ്: ജെറിന് ജോയ് പാറാണിയില്‍ , ജോക്കി ജോര്‍ജ് അടിയായിപ്പള്ളി, ജോയിന്റ് സെക്രട്ടറി: അലീന ലൂമോന്‍ പാലത്തിങ്കല്‍, സിറിള്‍ സിറിയക്ക് മന്നാകുളത്തില്‍, ട്രഷറര്‍: ജയ്സ് എം ജോസ് മുകളേല്‍.