ദൈവവിളി സെമിനാര്‍ നടത്തി

കോട്ടയം: കോട്ടയം അതിരൂപതയിലെ ദൈവവിളി കമ്മീഷന്റെ നേതൃത്വത്തില്‍ പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും കുട്ടികള്‍ക്കായി സംഘടിപ്പിച്ച ” ദൈവവിളി 2022” സൂം പ്ലാറ്റ്‌ഫോമില്‍ കോട്ടയം റീജിയണിലും മലബാര്‍ റീജിയണിലും നടത്തി. ദൈവവിളി കമ്മീഷന്റെ ”ഋഹമിമ ഉലശ’െ’ എന്ന പ്രോഗ്രാം കോട്ടയം അതിരൂപതയിലുള്ള 4 വൈദിക സമൂഹങ്ങളെയും 4 സന്യസ്ത സമൂഹങ്ങളെയും കുട്ടികള്‍ക്ക് വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പരിചയപ്പെടുത്തുവാനുള്ള ഒരു വേദി ഒരുക്കുകയായിരുന്നു. കോട്ടയം അതിരൂപതയിലെ മതബോധന കമ്മീഷനും മീഡിയ കമ്മീഷനും വളരെ ക്രിയാത്മകമായി പ്രോഗ്രാമില്‍ സഹകരിച്ചു. മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ മഴുങ്ങാലില്‍, മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. തോമസ് പ്രാലേല്‍, കമ്മീഷന്‍ അംഗങ്ങളായ ഫാ. ജിബില്‍ കുഴിവേലില്‍ എം.എസ്.പി., ഫാ. ജിബിന്‍ കാലായില്‍കരോട്ട് ഒ.എസ്.എച്ച്, ഫാ. സാര്‍ഗന്‍ കാലായില്‍ ഒ.എസ്.ബി, സി. ഭാഗ്യ എസ്.വി.എം., സി. കിരണ്‍ എസ്.ജെ.സി, സി. ജനീറ്റ എല്‍.ഡി.എസ്.ജെ.ജി, സി. സബിത സി.എസ്.ഐ എന്നിവര്‍ പങ്കെടുത്തു. അതിരൂപതയിലെ എല്ലാ ഇടവകകളിലുമായി 10-ാം ക്ലാസ്സിലും 12-ാം ക്ലാസ്സിലും വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളും വിശ്വാസപരിശീലകരും പ്രോഗ്രാമില്‍ സംബന്ധിച്ചു

Facebook Comments

Read Previous

സംരംഭകത്വ വികസന പരിശീലന പരിപാടിയും ചൈതന്യ സംരംഭകനിധി വിതരണോദ്ഘാടനവും നടത്തപ്പെട്ടു

Read Next

‘റൊസാരിയം 21’ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു