മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
ക്നായത്വം എൻ്റെ ജൻമാവകാശം കാത്തുസൂക്ഷിയ്ക്കും കാലാന്തിയോളം എന്ന് ഉറക്കെ പ്രഖ്യാപിച്ച് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും വളരെ ദൂരെ മറ്റൊരു ഭൂഖണ്ഡത്തിൽ നടത്തുന്ന കൺവൻഷൻ പോലൊന്ന് നടത്താൻ യൂറോപ്പിൽ മറ്റൊരു കുടിയേറ്റ ജനതയ്ക്കുമായിട്ടില്ല. ആഗോള ക്നാനായ സമൂഹം UKKCA കൺവനൻഷനെന്ന ക്നാനായ മഹാ സംഗമത്തെ ആകാംക്ഷയോടെ വീക്ഷിയ്ക്കുന്നതിന് കാരണം ഇതു മാത്രമല്ല. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങുന്ന അബ്രഹാമിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ജനത്തിനുവേണ്ടി അവരുടെ ശബ്ദമായി അവരുടെ പ്രതിനിധികൾ സംസാരിയ്ക്കുമ്പോൾ അതൊരു വ്യക്തിയുടെ ശബ്ദമോ നിലപാടോ അല്ല മറിച്ച് സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആയിരക്കണക്കിന് ക്നാനായ്ക്കാരുടെ, നാഷണൽ കൗൺസിലിൻ്റെ, യൂണിറ്റുകളുടെ ശബ്ദമാവുന്നു എന്നതുകൊണ്ടാണ്.
പതിവുകൾ തെറ്റിയ്ക്കാതെ മഹാപ്രസ്ഥാനത്തിൻ്റെ, മഹാപൊതുയോഗത്തിൻ്റെ കൺവീനർ UKKCA ജനറൽ സെക്രട്ടറി ജോബി നാരകത്തിനാംകുന്നേലാണ്. വാർഷിക കൺവൻഷൻ്റെ വാർഷിക പൊതുയോഗം ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തി നടക്കുമ്പോൾ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങളായി ജനറൽ സെക്രട്ടറിയ്ക്കൊപ്പം അണിചേരുന്നത് പ്രഗൽഭരുടെ വൃന്ദമാണ്.
ഷാജി വാരാക്കുടി മാഞ്ചസ്റ്റർ, റോബിൻസ് പഴുക്കായിൽ പൂൾ ആൻഡ് ബോൺമോത്ത്, ബിജു ചക്കാലയ്ക്കൽ ബർമിംഗ്ഹാം, ജിനു സിറിയക്ക് നോട്ടിംഗ്ഹാം, ബിനു അബ്രഹാം സ്റ്റോക്ക് ഓൺട്രൻഡ്, അലക്സ് പാട്ടപതി എഡിൻബറോ, ആശിഷ് ജോസഫ് ലെസ്റ്റർ, ജോസ് പി കൊവൻട്രി ആൻഡ് വാർവിക്ഷയർ, ബിനു ജോസ് ഹോർഷം ആൻഡ് ഹേവാർഡ് ഹീത്ത്, മായാ ബാബു ലിവർപൂൾ, ബിബിൻ സ്റ്റീഫൻ ലിവർപൂൾ എന്നിവരാണ് പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ.