ചാമക്കാലാ പള്ളിയില്‍ വിശുദ്ധ യോഹന്നാന്‍ ഏവന്‍ ഗേലിയോസ്തയുടെ തിരുന്നാളിന് കൊടിയേറി . ഇന്ന് വൈകുന്നേരം മുതൽ ഉള്ള തിരുകർമ്മങ്ങൾ തത്സമയം ക്നാനായ പത്രത്തിൽ

ഈശോയുടെ പ്രിയ ശിഷ്യനും സ്‌നേഹിതനും സന്തത സഹചാരിയുമായ വി. യോഹന്നാന്‍ ഏവന്‍ ഗേലീസ്തയുടെ മദ്ധ്യസ്ഥതയിലുള്ള ചാമക്കാല ഇടവകയുടെ 142-ാമത് തിരുനാളിന് ഇന്ന് രാവിലെ കൊടിയേറി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പ്രധാന പരിപാടികൾ

ജനു. 9 വെള്ളി

രാവിലെ 6.45 ന് കൊടിയേറ്റ്, 7 ലദീഞ്ഞ് വൈകിട്ട് 6.15 ന് ലദീഞ്ഞ്, ജപമാല പ്രദക്ഷിണം, 8 ന് വേസ്പര, സ്‌നേഹവിരുന്ന്.

ജനുവരി 10 ശനി

രാവിലെ ലദീഞ്ഞ്, പാട്ടുകുര്‍ബാന. വൈകിട്ട് 6.15 ന് ലദീഞ്ഞ്, പ്രദക്ഷിണം 9 ന് തിരുനാള്‍ സന്ദേശം, കുര്‍ബാനയുടെ ശീര്‍വാദം.

ജനുവരി 11 ഞായര്‍

രാവിലെ 7 വി. കുര്‍ബ്ബാന, 9.30 തിരുനാള്‍ റാസ, പരി. കുര്‍ബ്ബാനയുടെ ആശിര്‍വാദം, തിരുനാള്‍ പ്രദക്ഷിണം. വൈകിട്ട് 7 ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മെഗാഷോ എന്നിവ നടക്കും.

സ്നേഹത്തിൻറെ അപ്പസ്തോലനായ വിസ്ത യോഹന്നാൻ ശ്ലീഹായിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുവാനും കൂടുതൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും തിരുകർമ്മങ്ങൾ പങ്കു ചേരുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാദർ ജോഷി വല്ലർകാട്ടിൽ, തിരുനാൾ പ്രസുദേന്തി ടോമി കുര്യൻ താനത്ത്& ഫാമിലി, ഇടവക സമൂഹത്തിനുവേണ്ടി കൈകാരന്മാരായ ജോസ് ജേക്കബ് ഒരുപുളിയ്ക്കൽ, ജോൺ മാത്യു ഐക്കരപ്പറമ്പിൽ എന്നിവർ ക്നാനായ പത്രത്തെ അറിയിച്ചു

 

പ്രധാന തിരുനാളിലെ തിരു കർമ്മങ്ങൾ തത്സമയം ക്നാനായ പത്രത്തിന്റെ ഫേസ്ബുക്കിലും യൂട്യൂബിൽ ഉണ്ടായിരിക്കും

Facebook Comments

Read Previous

കല്ലറ തറയിൽ അന്നമ്മ എബ്രഹാം (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

അരീക്കര കരിങ്ങനാട്ട് ഏലിയാമ്മ സൈമൺ (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE