യു കെ യിലുള്ള വെളിയനാട് മിഖായേൽ പള്ളി ഇടവകാംഗങ്ങളായ മിഖായേലിൻ്റെ മക്കൾ സംഘടിപ്പിക്കുന്ന “മിഖായേൽ പള്ളി സംഗമം 2025 ” ഒക്ടോബർ 19ന് കെറ്ററിങ്ങിൽ

കൊയ്ത്തുപാട്ടുകളുടെ താളവും വള്ളംകളിയുടെ ആരവവും എക്കാലത്തും അലയടിച്ചുനിൽക്കുന്ന കേരളത്തിന്റെ അഭിമാനമായ കുട്ടനാട് എന്ന ദേശത്ത്, തനിമയിൽ…ഒരുമയിൽ…വിശ്വാസനിറവിൽ… നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യം നിലനിർത്തിപ്പോരുന്ന ക്നാനായ സമുദായങ്ങളുടെ കുട്ടനാട്ടിലെ ഏക ക്നാനായ കത്തോലിക്കാ ദൈവാലയമായ വെളിയനാട് മിഖായേൽ പള്ളിയിലെ മിഖായേലിൻ്റെ മക്കൾ നടത്തുന്ന മിഖായേൽ പള്ളി സംഗമം 2025 ഒക്ടോബർ 19 -ന് 11 മണി മുതൽ 7 മണിവരെ ഗ്രേറ്റ് ക്രാൻസ്ലിയിലെ, ക്രാൻസ്ലി വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. സ്വന്തം ഇടവകക്കാരെയും, സുഹൃത്തുക്കളെയും, അയൽപക്കക്കാരെയും കാണുവാൻ പറ്റിയ ഒരു സുദിനം ആയിരിക്കും അന്ന്. വിവിധയിനം കലാപരിപാടികൾ, മനോഹരമായ മത്സരങ്ങൾ എന്നിവ കോർത്തിണക്കി വരുന്ന എല്ലാവർക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു ദിവസമാക്കി മാറ്റാനുള്ള തിരക്കിലാണ് മിഖായേൽ മക്കൾ. യുകെയിലെ എല്ലാ മിഖായേൽ പള്ളി ഇടവകക്കാരെയും മിഖായേൽ മക്കളുടെ സംഗമത്തിലേയ്ക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി മിഖായേൽ പള്ളി സംഗമം കോഡിനേറ്റേഴ്സ് ക്നാനായ പത്രത്തെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്…07747770328.

Facebook Comments

Read Previous

അരീക്കര മണ്ണാർമറ്റത്തിൽ എം.ജെ ജോസഫ് (79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഇരവിമംഗലം കുഴികണ്ടത്തില്‍ ചിന്നമ്മ ചാക്കോ (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE