25 വർഷത്തിന്റെ ശോഭയിൽ MKCA സിൽവർ ജൂബിൽ ആഘോഷങ്ങളിലേക്ക് ചുവടു വച്ചിരിക്കുന്നു. MKCA യുടെ ക്രിസ്മസ് ആഘോഷത്തിൽ ജൂബിലി ലോഗോയും അപ്തവാക്യമായി “MKCA- തനിമയ്ക്ക് കാവലായി വിശ്വാസ പാരമ്പര്യത്തിൽ തലമുറകൾക്ക് വഴിയൊരുക്കുവാൻ ” പ്രകാശനം ചെയ്ത് കൊണ്ട്, ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. 2026 മെയ് 2ന് മഞ്ചേസ്റ്ററിൽ ഫോറം സെന്ററിൽ നടക്കുന്ന വർണശ്ശിബിലമായ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ, MKCA മുൻകാല നേതൃത്വ നിരകളെ എല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ഉള്ള ജൂബിലി കമ്മറ്റിയുടെ മേൽനോട്ടത്തിൽ നിരവധി കലാകാരന്മാരുടെ നിര തന്നെ പിന്നണി പ്രവർത്തനം ആരഭിച്ചു കഴിഞ്ഞു.തനിമയും വിശ്വാസ പാരമ്പര്യവും വിളിച്ചോതുന്ന ജൂബിലി ആഘോഷങ്ങളിലേക്ക് UK ക്ക് അകതും പുറത്തും ഉള്ള എല്ലാ ക്നാനായ കുടുംബങ്ങളെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്ത് കൊള്ളുന്നു
Contact-
Gigi Abraham +447584038423
George Thekumkalayil 07578588393
Facebook Comments