പുതുമനിറഞ്ഞ സിസിഡി ഗ്രാജുവേഷൻ കുട്ടികൾക്ക് ഒരുക്കി ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകദൈവാലയത്തിലെ സി സി ഡി ഫെസ്റ്റും ഗ്രാജുവേഷനും ഏരെ പുതുമനിറഞ്ഞതും വ്യത്യസ്ഥമായി നടത്തപ്പെട്ടു. കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കുമായി പ്രത്യേകമായി നടത്തപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് ശേഷം സി സി ഡി കുട്ടികൾ ഗ്രാജുവേഷൻ തൊപ്പികൾ അണിഞ്ഞ് അവരുടെ അദ്ധ്യാപകരോടൊപ്പം പ്രദക്ഷിണമായി നിങ്ങി.ന്യൂയോർക്ക് ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ കുട്ടികളെ സ്വീകരിച്ച് പ്രത്യേക ആശീർവ്വാദം നൽകി . തുടർന്ന് പള്ളി ഹാളിൽ വെച്ച് പൊതുസമ്മേളനം നടത്തപ്പെടുകയും എല്ലാം കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി ഇടവകയുടെ ആദരവ് അർപ്പിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരുപാടികളും പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്നും ഒരുക്കി നൽകി. സി സി ഡി പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറം അസി.പ്രിൻസിപ്പൽ സിജോയി പരപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

Read Previous

ക്നാനായ യുവജനസംഗമത്തിന് ഒരുങ്ങി ക്നാനായ റീജിയൻ

Read Next

കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE